'ശങ്കര്‍ താന്‍ പടം പിടിച്ചാല്‍ മതി, ക്യാമറയ്ക്ക് മുന്നില്‍ വരാനായിട്ടില്ല: ജയറാമേട്ടന്‍'; ഫോട്ടോ എഡിറ്റ് ചെയ്ത ജയറാമിന് ട്രോള്‍പൂരം

ശങ്കര്‍-രാം ചരണ്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തില്‍ നടന്‍ ജയറാമും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തത് അറിയിച്ച് താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ താരം വരുത്തിയ മാറ്റങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

രാം ചരണ്‍, കിയാര അദ്വാനി, ശങ്കര്‍, നിര്‍മ്മാതാവ് ദില്‍ രാജു, സംഗീത സംവിധായകന്‍ തമന്‍ എസ് എന്നിവര്‍ ബ്ലാക് സ്യൂട്ട് അണിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് ജയറാം എഡിറ്റ് ചെയ്തത്. സംവിധായകന്‍ ശങ്കറിന്റെ സ്ഥാനത്ത് തന്റെ മുഖമാണ് ജയറാം എഡിറ്റ് ചെയ്ത് നല്‍കിയിരിക്കുന്നത്.

ഇതോടെയാണ് താരത്തിന്റെ പോസ്റ്റിന് ട്രോളുകള്‍ എത്താന്‍ തുടങ്ങിയത്. ”പടത്തിന്റെ സംവിധായകനെ പോസ്റ്ററിന്റെ മുന്നില്‍ നിന്ന് വെട്ടി മാറ്റി, അവിടെ സ്വന്തം പിക്ക് എഡിറ്റ് ചെയ്ത് വെച്ച്, അത് സ്വന്തം പേജില്‍ പോസ്റ്റ് ചെയ്ത ജയറാം ഏട്ടനല്ലേ ശരിക്കും മാസ്സ്…??? ‘താന്‍ പടം പിടിച്ചാല്‍ മതി, ക്യാമറയ്ക്ക് മുന്നില്‍ വരാനായിട്ടില്ല’ – ജയറാമേട്ടന്‍” എന്നാണ് ഒരു കമന്റ്.

May be an image of 9 people, beard and text that says "പിറകിൽ നിന്ന തന്നെ എഡിറ്റ് ചെയ്‌ത് മുമ്പിൽ എത്തിച്ച ജയറാമേട്ടൻ"

”സ്വയം നാണക്കേട് തോനുണുണ്ടെങ്കില്‍ എന്തിനാണ് മിസ്റ്റര്‍ ജയറാം ഇങ്ങനുള്ള വേഷങ്ങള്‍ ചെയ്യാന്‍ പോകുന്നത്.. ഇനി ക്യാഷ് ആണ് പ്രശ്‌നം എങ്കില്‍ ഞങ്ങള്‍ ഫാന്‍സ് അങ്ങേക്ക് വേണ്ടി പിരിവ് നടത്താന്‍ തയ്യാറാണ്” എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്. അതേസമയം, രാം ചരണിന്റെ 15-ാം ചിത്രമായ ഈ സിനിമയില്‍ വില്ലന്‍ വേഷത്തിലാണ് ജയറാം എത്തുക.

May be an image of one or more people and text