'മണി പസിക്കിത് മണി'; ജയറാമിനെ ട്രോളി സ്റ്റാര്‍ബക്‌സ് ജീവനക്കാരന്‍! വീഡിയോ

‘പൊന്നിയിന്‍ സെല്‍വന്‍’ ട്രെയ്‌ലര്‍ ലോഞ്ചിനിടെ പ്രഭുവിനെ മിമിക്രിയിലൂടെ മിമിക്രിയിലൂടെ അവതരിപ്പിച്ച ജയറാമിന്റെ പ്രകടനം രജനികാന്ത് അടക്കമുള്ളവരുടെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ജയറാം താരങ്ങളെ അനുകരിച്ചതിനെ ട്രോളുന്ന വീഡിയോയാണ് മകനും നടനുമായ കാളിദാസ് ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

ഷൂട്ടിംഗിനിടെ സംവിധായകന്‍ മണിരത്നത്തോട് പ്രഭു വിശക്കുന്നുവെന്ന് പറയുന്ന രംഗമായിരുന്നു ജയറാം അനുകരിച്ചത്. ‘മണി പസിക്കിത് മണി’ എന്ന ജയറാമിന്റെ അതേ ഡയലോഗ് പറഞ്ഞു കൊണ്ട് താരത്തെ ട്രോളുന്ന സ്റ്റാര്‍ബക്‌സ് ജീവനക്കാരനാണ് വീഡിയോയിലുള്ളത്.

ജയറാമിനൊപ്പം പാര്‍വതിയും മകള്‍ മാളവികയും ഉണ്ട്. മൂവരും ഭക്ഷണം കഴിക്കാനായി ഇരുന്നതും സ്റ്റാര്‍ബക്‌സിലെ ഒരു ജീവനക്കാരന്‍ ‘മണി പസിക്കിത് മണി’ എന്ന് പറയുകയാണ്. ആദ്യമൊന്ന് അമ്പരന്ന ജയറാം ജീവനക്കാരനെ നോക്കി ചിരിക്കുന്നത് വീഡിയോയില്‍ കാണാം. ചിരി അടക്കാനാകാതെ ഇരിക്കുന്ന പാര്‍വതിയെയും കാണാം.

അതേസമയം, മണിരത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’ ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പിലാണ് ജയറാം എത്തിയത്. ആഴ്‌വാര്‍കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം ചിത്രത്തില്‍ അവതരിപ്പിച്ചത്. താരത്തിന്റെ പ്രകടനം ഏറെ പ്രശംസകള്‍ നേടിയിരുന്നു.

Latest Stories

ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഡബ്ബ് ചെയ്തിരുന്നു, അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോർജ്

'വിപണി ഇടപെടൽ പ്രവർത്തനങ്ങൾ'; സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ

സമാധാനത്തിന്റെ നോബല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ചുവന്ന 'മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' തൊപ്പി; സിറ്റുവേഷന്‍ റൂമില്‍ ഇറാനെ ആക്രമിക്കുന്നത് തത്സമയം കണ്ട് ട്രംപ്

'പ്രണയം ഒരിക്കലും മെനുവിൽ ഉണ്ടായിരുന്നില്ല...'; റൊമാന്റിക് സിനിമയുമായി സംഗീതും മമിതയും

സണ്‍ ടിവിയില്‍ തമ്മിലടി; ദയാനിധിയും കലാനിധിയും ചേരിതിരിഞ്ഞു; മാരന്‍ കുടുംബത്തിലെ സ്വത്ത് തര്‍ക്കം പുറത്തേക്ക്; വക്കീല്‍ നോട്ടീസുമായി ദയാനിധി; ഡിഎംകെയ്ക്കും ഭീഷണി

IND VS ENG: ബുംറയെ കുറിച്ചുളള എന്റെ എറ്റവും വലിയ ആശങ്ക അതാണ്, സഹതാരങ്ങൾ ഇനിയെങ്കിലും അത് ചെയ്തില്ലെങ്കിൽ അവന് പണി കിട്ടും, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

'ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല, മന്ത്രിയാണ്'; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് കെ സുരേന്ദ്രന്‍

പിറന്നാൾ ദിനത്തിൽ ആരാധകരെ ഞെട്ടിച്ച് 'ജനനായകൻ' ടീസർ !

IND VS ENG: ഇം​​ഗ്ലണ്ടിന്റെ പ്രധാന താരങ്ങളെ തീർത്ത ബുംറയ്ക്ക് ചരിത്രനേട്ടം, മറികടന്നത് ഈ സൂപ്പർ താരത്തെ, സ്റ്റാർ പേസർക്ക് മുന്നിൽ‌ വിറച്ച് ഇം​ഗ്ലീഷ് ബാറ്റർമാർ

'സമാധാനത്തിന് തയ്യാറായില്ലെങ്കിൽ കാത്തിരിക്കുന്നത് ദുരന്തം, ഭാവിയിലെ ആക്രമണങ്ങൾ ഇതിനേക്കാൾ കടുക്കും'; ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്