ജോലിക്കാരന് ആഡംബര കാര്‍ സമ്മാനിച്ച് ജാക്വിലിൻ; വൈറലായി വീഡിയോ

ദസറ ആഘോഷ ദിനത്തിൽ   തന്‍റെ ജോലിക്കാരിൽ ഒരാള്‍ക്ക് പുത്തന്‍ കാര്‍ സമ്മാനിച്ചിരിക്കുകയാണ് നടി ജാക്വിലിൻ ഫെർണാണ്ടസ് .

താൻ സിനിമാരംഗത്ത്  അരങ്ങേറ്റം കുറിച്ചത് മുതൽ കൂടെയുള്ള ജീവനക്കാരനാണ് താരത്തിന്റെ സർപ്രൈസ് സമ്മാനത്തിന് അർഹനായത്.

ട്രാഫിക്ക് പൊലീസ് വേഷത്തിലാണ് ഇദ്ദേഹത്തിന് ‌കാർ സമ്മാനിക്കാൻ നടിയെത്തിയത്. ഷൂട്ടിംഗ് സെറ്റിൽ നിന്നും നേരെ വന്നതിനാൽ താരം വേഷം മാറ്റിയിരുന്നില്ല.

ആദ്യമായല്ല ജാക്വിലിൻ തന്റെ ജോലിക്കാർക്ക്   സമ്മാനം നൽകുന്നത്. ഇതിന് മുൻപ് മേക്കപ്പ് ആർടിസ്റ്റിനായിരുന്നു നടി കാർ സമ്മാനിച്ചത്.