ഞാന്‍ അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചതല്ല; സംഭവിച്ചത് മറ്റൊന്നെന്ന് ബിന്ദു പണിക്കര്‍

അഭിനയം ഉപേക്ഷിച്ചതല്ല. നല്ല അവസരങ്ങള്‍ ലഭിക്കാത്തത് കൊണ്ടാണ് മാറിനിന്നതെന്ന് ബിന്ദുപണിക്കര്‍. ഞാന്‍ അഭിനയം വേണ്ടെന്ന് തീരുമാനിച്ചില്ല. അവസരങ്ങള്‍ വരാതിരുന്നതാണ്. ഞാന്‍ ഇവിടെ തന്നെ ഉണ്ടായിരുന്നു.

എന്തുകൊണ്ടാണ് സിനിമകള്‍ വരാതിരുന്നതെന്ന് അറിയില്ല. എനിക്ക് ചേരുന്ന കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നിരിക്കില്ല. സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയതായി തോന്നിയിട്ടില്ല,’ ബിന്ദു പണിക്കര്‍ ഒരു മാധ്യമവുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

റോഷാക്കിലെ ബിന്ദു പണിക്കരുടെ കഥാപാത്രം ഇതുവരെ കണ്ടതില്‍ നിന്നും വ്യത്യസ്തമായിരിക്കും എന്ന് നടന്‍ മമ്മൂട്ടി കഴിഞ്ഞ ദിവസം നടന്ന പ്രസ്സ് മീറ്റില്‍ പറഞ്ഞിരുന്നു. ഗ്രേസ് ആന്റണിക്കൊപ്പം അമ്മായിയമ്മ കഥാപാത്രമായാണ് ചിത്രത്തില്‍ ബിന്ദു.

Read more

എന്നാല്‍ സാധാരണ കണ്ട അമ്മായിയമ്മ-മരുമകള്‍ കഥാപാത്രങ്ങളെയാകില്ല റോഷാക്കില്‍ കാണുകയെന്ന് ബിന്ദു പണിക്കര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
‘കെട്ട്യോളാണെന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം മമ്മൂട്ടി കമ്പനിയാണ് നിര്‍വഹിക്കുന്നത്. ലോകവ്യാപകമായി ചിത്രം നാളെ തിയേറ്ററുകളില്‍ എത്തും