ഐറ്റം ലോഡിങ് മക്കളേ.. തീ പാറിക്കാൻ മമ്മൂട്ടിയുടെ 'കളംകാവൽ'; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്!

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘കളംകാവൽ’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. മെ​ഗാസ്റ്റാർ മമ്മൂട്ടി, വിനായൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാ​ഗതനായ ജിതിൻ കെ ജോസ് സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. മമ്മൂട്ടി, വിനായകൻ എന്നിവരുടെ പോസ്റ്റർ ആണ് പുറത്ത് ഇറങ്ങിയത്.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ. ജോസും ചേർന്നാണ് തിരക്കഥ രചിച്ചത്.

ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം കുറുപ്പിന്റെ കഥ ഒരുക്കിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ സിനിമയാണ് കളംകാവൽ.

Read more