എല്ലാത്തിനുമുള്ള മറുപടി ഇതിലുണ്ട്; പുതിയ പോസ്റ്റുമായി അമൃത സുരേഷ്

പുതിയ പോസ്റ്റ് പങ്കുവെച്ച് തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ച് ഗായിക അമൃത സുരേഷ്. കറുത്ത വസ്ത്രമണിഞ്ഞ് ബെഡില്‍ ഇരിക്കുന്ന തന്റെ ചിത്രമാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ചിത്രത്തോടൊപ്പം അമൃത പങ്കുവച്ച വാക്കുകള്‍ വിമര്‍ശകര്‍ക്കു നേരെയാണ് നീളുന്നത്.

‘നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോള്‍ പിന്നെ എന്തിനാണ് നമ്മള്‍ സ്വയം പ്രതിരോധിക്കുന്നത്? അത് വിടു, ഒന്നും പറയണ്ട. അവരവര്‍ക്കിഷ്ടമുള്ളത് പോലെ നമ്മളെ അവര്‍ക്ക് വിധിക്കാന്‍ വിടുന്നത് രസമാണ്’ അമൃത കുറിച്ചു.

അമൃത സുരേഷിനൊപ്പമുള്ള തന്റെ പുതിയ സെല്‍ഫി ഗോപിസുന്ദര്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ‘LOVE’ എന്ന കുറിപ്പോടെയാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തത്. നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തിയത്.

തന്റെ മകള്‍ പാപ്പു എന്ന അവന്തിക നാളുകള്‍ക്ക് ശേഷം സ്‌കൂളിലേക്ക് പോവുന്നതിന്റെ ചിത്രം അമൃത സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതും വൈറലായിരുന്നു. എന്റെ ഹണീബീ വീണ്ടും സ്‌കൂളിലേക്ക് പോവുകയാണെന്ന കുറിപ്പോടെയാണ് അമൃത ഫോട്ടോ പോസ്റ്റ് ചെയ്തത്.

 

 

View this post on Instagram

 

A post shared by AMRITHA SURESSH (@amruthasuresh)