പ്രണയ ജോഡികളായി ലോകേഷും ശ്രുതിയും; 'ഇനിമേൽ' വീഡിയോ സോങ്ങ് പുറത്ത്

തെന്നിന്ത്യൻ സംവിധായകൻ ലോകേഷ് കനകരാജും ശ്രുതി ഹാസനും പ്രധാന വേഷത്തിലെത്തുന്ന ‘ഇനിമേൽ’ മ്യൂസിക് വീഡിയോ പുറത്ത്. മ്യൂസിക് വീഡിയോ കമ്പോസ് ചെയ്തിരിക്കുന്നതും പാടിയിരിക്കുന്നതും ശ്രുതി ഹാസൻ തന്നെയാണ്.

സംവിധായകനിൽ നിന്നും പ്രണയ നായകനിലേക്കുള്ള ലോകേഷിന്റെ ചുവടുമാറ്റം വളരെ പോസിറ്റീവ് ആയാണ് പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നത്.

കമൽ ഹാസനാണ് ദ്വാരകേഷ് പ്രഭാകർ സംവിധാനം ചെയ്ത ഇനിമേൽ എന്ന മ്യൂസിക് വീഡിയോയുടെ ഗാന രചന നിർവഹിച്ചിരിക്കുന്നത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസനും ആർ. മഹേന്ദ്രനും ചേർന്നാണ് ഇനിമേൽ നിർമ്മിച്ചിരിക്കുന്നത്.

ഭുവൻ ഗൗഡ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഇനിമേലിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ഫിലോമിൻ രാജ് ആണ്.

Read more