'അനുരാധ Crime No. 59/2019' , ത്രില്ലര്‍ ചിത്രവുമായി ഇന്ദ്രജിത്തും അനു സിത്താരയും; ചിത്രീകരണം പുരോഗമിക്കുന്നു

ഇന്ദ്രജിത്ത് സുകുമാരന്‍, അനു സിത്താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഷാന്‍ തുളസീധരന്‍ സംവിധാനം ചെയ്യുന്ന “അനുരാധ Crime No.59/2019” സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. അനു സിത്താര ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന കഥാപാത്രമായി വേഷമിടും. ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഷാന്‍ തുളസീധരന്‍, ജോസ് തോമസ് പോളക്കല്‍ എന്നിവരുടെതാണ്.

ഗാര്‍ഡിയന്‍ ഏഞ്ചല്‍, ഗോള്‍ഡന്‍ എസ് പിക്‌ചേഴ്‌സ് എന്നിവയുടെ ബാനറില്‍ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാര്‍ എസ്, സിനോ ജോണ്‍ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വീടിന്റെ നിര്‍മ്മാണത്തിനായി അവധിയില്‍ കഴിയുന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായ പീതാംബരന് ഒരു കേസ് ഏറ്റെടുക്കേണ്ടി വരുന്നതും തുടര്‍ന്നുള്ള അന്വേഷണവും സുരക്ഷിതമായ അടിത്തറയില്ലാത്ത ഒരു സ്ത്രീയുടെ ജീവിതവുമാണ് ചിത്രം പറയുന്നത്.

 ഇന്ദ്രജിത്ത് സുകുമാരൻ, അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന സിനിമ അനുരാധ Crime No.59/2019ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. അനുസിത്താര ടൈറ്റിൽ റോളിൽ എത്തുന്ന സിനിമയില്‍ വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷത്തിലെത്തുന്നു. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരനും ജോസ് തോമസ് പോളക്കലും ചേർന്നാണ് ഒരുക്കുന്നത്.

ഹരിശ്രീ അശോകന്‍, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി, അനില്‍ നെടുമങ്ങാട്, രാജേഷ് ശര്‍മ്മ, സുനില്‍ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണന്‍ ഒഴികെ മറ്റെല്ലാ താരങ്ങളും ചിത്രത്തില്‍ ജോയിന്‍ ചെയ്തു. എറണാകുളം, പിറവം, ഞീഴൂര്‍ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. ഹരി നാരായണന്‍, മനു മഞ്ജിത്ത്, ജ്യോതികുമാര്‍ പുന്നപ്ര എന്നിവരുടെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം പകരുന്നു.

 ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വീടിന്റെ നിർമ്മാണത്തിനായി അവധിയിൽ കഴിയുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ പീതാംബരന് ഒരു കേസ് ഏറ്റെടുക്കേണ്ടി വരുന്നതും തുടർന്നുള്ള അന്വേഷണവുമാണ് ചിത്രത്തിലൂടെ പറയുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍- ഡിക്‌സണ്‍ പൊഡുത്താസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സതീഷ് കാവില്‍കോട്ട, എഡിറ്റര്‍- ശ്യാം ശശിധരന്‍, കല- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- രാംദാസ് മാത്തൂര്‍, അസോസിയേറ്റ് ഡയറക്ടര്‍- അരുണ്‍ലാല്‍ കരുണാകരന്‍ & സോണി ജി.എസ് കുളക്കല്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- ശിവന്‍ പൂജപ്പുര, പി.ആര്‍.ഒ- പി.ശിവപ്രസാദ് ഫിനാന്‍സ് കണ്‍ട്രോളര്‍- അനില്‍ ആമ്പല്ലൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍- വിനോദ്.

 മലയാളത്തിൽ ക്രൈം ഫയലുകളുടെ പേരിലൊരുങ്ങിയ സിനിമകൾ നിരവധിയാണ്. അക്കൂട്ടത്തിൽ ഇടം നേടാനൊരുങ്ങുകയാണ് അനുരാധയും. ചിത്രത്തിന്റെ പൂജാചടങ്ങുകൾക്ക് ശേഷം ഈ മാസമാദ്യമാണ് കടുത്തുരുത്തിയിൽ ഷൂട്ടിങ് തുടങ്ങിയത്.

 ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ ഒഴികെ മറ്റെല്ലാ താരങ്ങളും ചിത്രത്തിൽ ജോയിൻ ചെയ്തു.35 ദിവസത്തിനുള്ളിൽ ചിത്രീകരണം പൂർത്തിയാവുന്ന ചിത്രത്തിൽ എറണാകുളം, പിറവം, ഞീഴൂർ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍.

 ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. ഹരി നാരായണൻ, മനു മഞ്ജിത്ത്, ജ്യോതികുമാർ പുന്നപ്ര എന്നിവരുടെ വരികള്‍ക്ക് ടോണി ജോസഫ് സംഗീതം പകരുന്നു. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ- ഡിക്സൺ പൊഡുത്താസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സതീഷ് കാവിൽകോട്ട, എഡിറ്റര്‍- ശ്യാം ശശിധരൻ, കല- സുരേഷ് കൊല്ലം, മേക്കപ്പ്- സജി കൊരട്ടി.

 വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- രാംദാസ് മാത്തൂർ, അസോസിയേറ്റ് ഡയറക്ടര്‍- അരുൺലാൽ കരുണാകരൻ & സോണി ജി.എസ് കുളക്കൽ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- ശിവൻ പൂജപ്പുര, പി.ആർ.ഒ- പി.ശിവപ്രസാദ് ഫിനാൻസ് കൺട്രോളർ- അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷന്‍ മാനേജർ- വിനോദ് എ എന്നിവരാണ് അണിയറ പ്രവർത്തകർ.