'പെൺ പ്രേതങ്ങൾ വന്നാൽ ശാരീരികമായി ബന്ധപ്പെട്ടാലോ എന്ന് ചോദിക്കും, ആളില്ലല്ലോ, ഗോസ്റ്റല്ലേ അവർ പിന്നെയൊരു ബാധ്യതയായി വരില്ല': ചെമ്പൻ വിനോദ്

പ്രേത സങ്കല്പത്തെ പറ്റിയുള്ള തന്റെ രസകരമായ ഒരു കാഴ്ചപ്പാട് പങ്കുവെക്കുകയാണ് ക്ലബ് എഫ്. എമ്മിന് നല്കിയ അഭിമുഖത്തിൽ നടനും എഴുത്തുകാരനും നിർമ്മാതാവുമായ ചെമ്പൻ വിനോദ്.

ഞാൻ ദൈവ വിശ്വാസിയാണ്, പക്ഷേ പ്രേതങ്ങൾ എന്ന് പറയുമ്പോൾ എപ്പോഴും കൗതുകമുള്ള  കാര്യമാണ്.  നേരിൽ കണ്ടാൽ എങ്ങനെയാണ് മരിച്ചത് എന്നൊക്കെ ചോദിക്കണമെന്നുണ്ട്. പ്രേതങ്ങൾക്ക് ഒരു റീസൺ വേണ്ടേ? വണ്ടിയിടിച്ച് മരിച്ച ഒരാൾ പ്രേതമായി നമ്മുടെ മുന്നിൽ വന്നിട്ട് എന്തിനാ? നമ്മളല്ലല്ലോ അവരെ കൊന്നത്, നമ്മളെ പേടിപ്പിക്കുന്നത് എന്തിനാണ്? നമ്മളൊരു ഹോട്ടലിൽ റൂമെടുക്കുമ്പോൾ അവിടെ തൂങ്ങി മരിച്ച ഒരാൾ പ്രേതമായി നമ്മുടെ അടുത്ത് വന്നിട്ട് എന്തിനാണ്.

ഇനി പെൺകുട്ടികൾ എങ്ങാനും പ്രേതമായി വന്നാൽ ശാരീരികമായി ബന്ധപ്പെട്ടാൽ കൊള്ളാമെന്നുണ്ട് എന്ന് ചോദിക്കും, അതിന് ഭാര്യയും ചിലപ്പോൾ വഴക്ക് പറയില്ലായിരിക്കും, കാരണം ആളില്ലല്ലോ, ഗോസ്റ്റല്ലേ… അവർ പിന്നെയൊരു ബാധ്യതയായി വരില്ല.

രോമഞ്ചത്തിലേക്ക് നിർമ്മാതാവ് ഗിരീഷ് ഗംഗാധരൻ വഴിയാണ് വന്നതെന്നും, അവൻ വിളിച്ച് പറഞ്ഞപ്പോൾ തനിക്കത്  ഇഷ്ടമായി എന്നും ചെമ്പൻ വിനോദ് പറഞ്ഞു. ഫഹദിനെ വെച്ച് ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന  ‘ആവേശം’ രോമാഞ്ചത്തിന്റെ സ്പിൻ ഓഫ് ആണെന്നും, രോമാഞ്ചത്തിലെ തന്റെ കഥാപാത്രമായ സയിദ് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിന്റെ തുടർച്ചയാണ് ‘ആവേശം’ എന്നും താരം പറഞ്ഞു.

മാർട്ടിൻ സ്കോർസെസെയാണ് തനിക്ക്  എക്കാലത്തും ഇഷ്ടപ്പെട്ട സംവിധായകനെന്നും, അദ്ദേഹത്തിന്റെ കഥ പറച്ചിൽ  രീതി തന്നെ ഒരുപാട് ഇൻസ്പയർ ചെയ്തിട്ടുണ്ടെന്നും ചെമ്പൻ വിനോദ് കൂട്ടിചേർത്തു.