നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മലയാള ചലച്ചിത്രമാണ് ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ‘മിസിസ്’ റിലീസിനൊരുങ്ങുകയാണ്. ചിത്രം ഉടൻ തന്നെ തിയറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
നേരിട്ട് ഒടിടിയിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 7 ന് സീ5-ൽ ഈ ചിത്രം സ്ട്രീം ചെയ്യും. സന്യ മൽഹോത്രയും അംഗദ് ബേദിയുമാണ് ഹിന്ദി പതിപ്പിലെ പ്രധാന കഥാപാത്രങ്ങൾ. അതേസമയം മലയാളത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ ഗാർഹിക ജീവിതത്തിലെ പുരുഷാധിപത്യത്തെ വിമർശിച്ചുകൊണ്ട് സ്ത്രീ സ്വാതന്ത്ര്യത്തെ പ്രമേയമാക്കിയ ചിത്രമായിരുന്നു.
ഐശ്വര്യ രാജേഷും രാഹുൽ രവീന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം അതേ പേരിൽ തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. ഹിന്ദി പതിപ്പായ ‘മിസിസ്’ ഏറെക്കുറെ അതേ കഥാതന്തുവാണ് പിന്തുടരുന്നതെങ്കിലും സാംസ്കാരികമായ ചില മാറ്റങ്ങൾ ചിത്രത്തിൽ വരുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ റിലീസ് തിയതി അറിയിച്ചുകൊണ്ടാണ് പുറത്തിറക്കിയിരിക്കുന്നത്.







