ബോക്‌സോഫീസില്‍ തെന്നിന്ത്യന്‍ തേരോട്ടം; 2022-ല്‍ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമകള്‍

ഒരു കാലത്ത് നക്ഷത്ര ലോകമായിരുന്ന ബോളിവുഡിനെ പിന്തള്ളി തെന്നിന്ത്യന്‍ സിനിമാലോകം ഇന്ത്യയിലൊട്ടാകെ രാജവാഴ്ച നടത്തിയ വര്‍ഷമായിരുന്നു 2022. ബോളിവുഡിനും അവിടുത്തെ സൂപ്പര്‍താരങ്ങള്‍ക്കും വമ്പന്‍ പരാജയങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന വര്‍ഷമായിരുന്നു ഇത്. ആഗോള തലത്തില്‍ 1000 കോടിയും കടന്ന് ഇന്ത്യന്‍ ബോക്‌സോഫീസിനെ പിടിച്ചുകുലുക്കിയ രണ്ട് വമ്പന്‍ ഹിറ്റുകള്‍ പിറന്നത് കന്നഡ, തെലുങ്ക് ഇന്‍ഡസ്ട്രികളില്‍ നിന്നാണ്.

KGF: Chapter 2 Box Office Day 1 (Hindi): 25 Crore Already In Just From Advance, 40 Crore+ Opening Looks Totally Possible For Yash Starrer!

കെ.ജി.എഫ് ചാപ്റ്റര്‍ വണ്ണിന്റെ ഗംഭീര വിജയത്തിന് ശേഷം കെജിഎഫ് ചാപ്റ്റര്‍ 2വിനായി ലോകമെമ്പാടമുള്ള പ്രേക്ഷകര്‍ കാത്തിരിക്കുകയായിരുന്നു. സംവിധായകന്‍ പ്രശാന്ത് നീലും നായകന്‍ യഷും ഒന്നിച്ചപ്പോള്‍ കന്നഡ സിനിമയില്‍ നിന്നും വീണ്ടുമൊരു ചരിത്രം പിറന്നു. 100 കോടി മുടക്കി ഹോംബാലെ ഫിലിംസ് നിര്‍മ്മിച്ച സിനിമ 1,250 കോടിയാണ് ആഗോള തലത്തില്‍ നിന്നും വാരിക്കൂട്ടിയത്. 2022-ലെ നമ്പര്‍ വണ്‍ ബോക്സോഫീസ് ഹിറ്റും യഷ് ചിത്രമാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലാഭം നേടിയ സിനിമകളില്‍ മുന്‍പന്തിയിലാകും കെജിഎഫ് ചാപ്റ്റര്‍ 2-ന്റെ സ്ഥാനം. കണക്കുകളിലും ക്വാളിറ്റിയിലും രാജ്യത്ത് ഏറ്റവും താഴെയായിരുന്ന ഒരു ഇന്‍ഡസ്ട്രിയെ കെജിഎഫ് 2022ല്‍ ഏറ്റവും മുകളിലെത്തിച്ചു. കേരളത്തില്‍ നിന്ന് മാത്രം 78 കോടി രൂപയോളമാണ് സിനിമ നേടിയത്.

RRR: SS Rajamouli's Blockbuster Earns A Humongous Amount From A Single Screening In Los Angeles, Any Guesses?

ബാഹുബലിയുടെ ബ്രഹ്‌മാണ്ഡ വിജയത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്ത സിനിമയാണ് ട്രിപ്പിള്‍ ആര്‍. 550 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച സിനിമ 1,200 കോടി രൂപയാണ് ആഗോള കളക്ഷന്‍ നേടിയത്. ഏറെക്കാലത്തിന് ശേഷം ഒരു ഇന്ത്യന്‍ ചിത്രം വിദേശ രാജ്യങ്ങളില്‍, പ്രത്യേകിച്ചും അമേരിക്കയിലും ജപ്പാനിലും വലിയ വിജയമാകുന്നത് ട്രിപ്പിള്‍ ആറിലൂടെയാണ്. ജൂനിയര്‍ എന്‍ടിആറും രാം ചരണുമാണ് സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായത്. അജയ് ദേവ്ഗണും ആലിയ ഭട്ടും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു. റേയ് സ്റ്റീവന്‍സണ്‍, ആലിസണ്‍ ഡൂഡി, ഒലിവിയ മോറിസ് എന്നീ ഹോളിവുഡ് താരങ്ങള്‍ സിനിമയില്‍ എത്തിയതും സിനിമയ്ക്ക് ആഗോളതലത്തില്‍ വന്‍ സ്വീകരണം നേടിക്കൊടുത്തിരുന്നു.

Ponniyin Selvan box office collection Day 12: Mani Ratnam's film eyes Rs 450 crore worldwide - India Today

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ 500 കോടിയാണ് ആഗോള തലത്തില്‍ നിന്നും നേടിയത്. 250 കോടിയോളം മുടക്കി മണിരത്‌നം, സുബാസ്‌കരന്‍, സുഹാസിനി മണിരത്‌നം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. 1955-ല്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടേതായി പുറത്തുവന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള രണ്ട് സിനിമാറ്റിക് ഭാഗങ്ങളില്‍ ആദ്യത്തേതാണ് ഇത്. പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗം 2023-ല്‍ എത്തും. രണ്ട് പാര്‍ട്ടുകളുടെയും ചിത്രീകരണം ഒരുമിച്ച് പൂര്‍ത്തിയാക്കാന്‍ മണിരത്‌നത്തിനും സംഘത്തിനും കഴിഞ്ഞിരുന്നു. ഐശ്വര്യ റായ്, വിക്രം, കാര്‍ത്തി, തൃഷ, ജയറാം, ജയം രവി, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ശരത് കുമാര്‍, പാര്‍ഥിപന്‍ തുടങ്ങി വലിയ താരനിരയായിരുന്നു സിനിമയില്‍ അണിനിരന്നത്.

Watch Vikram - Disney+ Hotstar

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ എത്തിയ കമല്‍ ഹാസന്‍ ചിത്രം വിക്രം ആഗോള ബോക്‌സോഫീസില്‍ നിന്നും 426 കോടി രൂപയാണ് നേടിയത്. ഏറെക്കാലമായി സിനിമയില്‍ സജീവമല്ലാതിരുന്ന ഉലകനായകന് ഗംഭീരമായ തിരിച്ചു വരവാണ് വിക്രം സമ്മാനിച്ചത്. വെറുമൊരു വിജയമായിരുന്നില്ല വിക്രത്തിന്റേത്, മറിച്ച് തമിഴ്‌നാട്ടിലെ ബോക്‌സോഫീസില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമയായി അത് മാറി. ബോക്‌സോഫീസ് റെക്കോര്‍ഡുകളില്‍ രജനി-വിജയ്-അജിത് സിനിമകളെ പിന്നിലാക്കാനും കമല്‍ഹാസന് കഴിഞ്ഞു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമയായും വിക്രം മാറി. കമല്‍ഹാസനൊപ്പം ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ എന്നീ താരങ്ങളുടെ ഗംഭീര പെര്‍ഫോമന്‍സ് ആണ് സിനിമയുടെ ഹൈലൈറ്റ്.

Brahmastra hits jackpot, Ranbir Kapoor-Alia Bhatt's astraverse rakes in Rs 224 cr in first weekend | Movies News | Zee News

410 കോടി രൂപ മുടക്കി കരണ്‍ ജോഹറും സംഘവും നിര്‍മ്മിച്ച്, അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്‌മാസ്ത്രയാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമകളില്‍ അഞ്ചാമത്. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും പ്രധാന വേഷങ്ങളിലെത്തിയ സിനിമ 430 കോടി രൂപയാണ് ആഗോള തലത്തില്‍ നേടിയത്. 2022ല്‍ ബോളിവുഡില്‍ വിരലില്‍ എണ്ണാവുന്ന സിനിമകള്‍ മാത്രമാണ് വിജയിച്ചിട്ടുള്ളത്. അതില്‍ എടുത്ത് പറയേണ്ട സിനിമയാണ് ബ്രഹ്‌മാസ്ത്ര. ഡിജിറ്റല്‍-സാറ്റലൈറ്റ് റൈറ്റ്‌സിലൂടെയും മറ്റും സിനിമ വന്‍ പരാജയത്തിലേക്ക് പോകുന്നതില്‍ നിന്നും രക്ഷപ്പെട്ടു എന്ന് പറയാം. കളക്ഷന്‍ കണക്കുകളില്‍ ബോളിവുഡിന് ആദ്യ അഞ്ചില്‍ ഇടം നേടാന്‍ കഴിഞ്ഞത് ബ്രഹ്‌മാസത്രയിലൂടെ മാത്രമാണ്. ഷാരൂഖ് ഖാന്‍, നാഗാര്‍ജുന എന്നിവരുടെ കാമിയോ റോളുകളും, അമിതാഭ് ബച്ചന്‍, മൗനി റോയ് എന്നിവരുടെ പ്രകടനങ്ങളും സിനിമയ്ക്ക് ഗുണം ചെയ്തു. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സിനിമ ഏതാണ് കമന്റ് ചെയ്യു.