72 ന്റെ നിറവിൽ മലയാളത്തിന്റെ 'വല്ല്യേട്ടൻ'

അഞ്ച് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ സിനിമയിൽ തന്റെ അഭിനയതികവ് കൊണ്ട് പ്രേക്ഷക മനസ്സുകൾ കീഴടക്കിയ  മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂക്കയ്ക്ക് ഇന്ന് എഴുപതിരണ്ടാം പിറന്നാൾ.

വയസ്സ് വെറുമൊരു സംഖ്യമാത്രമാണെന്ന് തന്റെ പിറന്നാൾ ദിനത്തലും ലോകത്തോട് അയാൾ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമാക്കി ഇന്ത്യൻ സിനിമയിലെ അഭിനയകുലപതികളിലൊരാളായി അയാൾ ഇപ്പോഴും യാത്ര തുടരുന്നു.

മലയാളത്തിലെ രാഷ്ട്രീയ, സാംസ്കാരിക പ്രവർത്തകരും, പ്രമുഖ താരങ്ങളുമടക്കം നിരവധി പേരാണ് മമ്മൂക്കയ്ക്ക് ആശംസകളറിയിച്ചിരിക്കുന്നത്.

Read more

1971 ൽ റിലീസ് ചെയ്ത ‘അനുഭവങ്ങൾ പാളിച്ചകൾ’ ആയിരുന്നു മമ്മൂട്ടിയുടെ ആദ്യ ചിത്രം. പിന്നീടങ്ങോട്ട് പല ഭാഷകളിലുമായി  420  ചിത്രങ്ങളിലെത്തി നിൽക്കുന്നു മെഗാ സ്റ്റാറിന്റെ അഭിനയ ജീവിതം.