ഹന്‍സികയ്ക്ക് മാംഗല്യം; ജയ്പൂര്‍ കൊട്ടാരത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി

നടി ഹന്‍സിക വിവാഹിതയാകുന്നു. ജയ്പുരിലെ 450 വര്‍ഷം പഴക്കമുള്ള കൊട്ടാരത്തില്‍ വച്ചാകും ചടങ്ങുകള്‍ നടക്കുക. ഇതിനായി കൊട്ടാരത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. എന്നാല്‍ ആരാകും വരന്‍ എന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. കാരണം വരന്‍ ആരാണെന്ന കാര്യം ഇതുവരെ താരം പുറത്തുവിട്ടിട്ടില്ല.

ഇതിനെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഈ വര്‍ഷം ഡിസംബറില്‍ ആകും വിവാഹം നടക്കുക. എന്നാല്‍ ഈ വാര്‍ത്തകളോട് നടിയോ ബന്ധുക്കളോ ഒന്നും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, ‘മഹാ’ ആണ് ഹന്‍സികയുടെതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം.

താരത്തിന്റെ 50-ാമത്തെ സിനിമ കൂടിയായിരുന്നു മഹാ. ‘ഹവ’ എന്ന ഹിന്ദി സിനിമയിലൂടെ ബാലതാരമായാണ് ഹന്‍സിക അഭിനയ രംഗത്തേക്ക് എത്തുന്നത്. അല്ലു അര്‍ജുന്‍ ചിത്രം ‘ദേശമുദുരു’വിലൂടെയാണ് ഹന്‍സിക നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

‘പാട്ണര്‍’, ‘105 മിനുട്‌സ്’, ‘മൈ നെയിം ഈസ് ശ്രുതി’, ‘റൗഡി ബേബി’ എന്നിവാണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. കൂടാതെ മറ്റ് മൂന്ന് സിനിമകള്‍ കൂടി താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മലയാളത്തില്‍ ബി. ഉണ്ണികൃഷ്ണന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ‘വില്ലന്‍’ ചിത്രത്തില്‍ നടി വേഷമിട്ടിട്ടുണ്ട്.