'അമ്മ'യ്ക്ക് ജിഎസ്ടി നോട്ടീസ്; വരുമാനത്തിന് നികുതി നല്‍കാന്‍ നിര്‍ദേശം

താരസംഘടനയായ ‘അമ്മ’യ്ക്ക് ജിഎസ്ടി നോട്ടീസ്. സ്റ്റേജ് ഷോകളില്‍ നിന്ന് അടക്കം കിട്ടിയ വരുമാനത്തിന് ജിഎസ്ടി നല്‍കാനാണ് നോട്ടീസില്‍ നിര്‍ദേശിക്കുന്നത്. ചാരിറ്റബിള്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റര്‍ ചെയ്തിരുന്നത്.

Read more

എന്നാല്‍ വരുമാനം ലഭിച്ചിട്ടുണ്ടെങ്കില്‍ ജിഎസ്ടി നല്‍കണമെന്നാണ് നിര്‍ദേശം, 2017 മുതലുള്ള ജിഎസ്ടിയാണ് അടയ്ക്കേണ്ടത്. ഈ വിഷയത്തോട് അമ്മ ഭാരവാഹികള്‍ പ്രതികരിച്ചിട്ടുമുണ്ട്. അധികൃതര്‍ക്ക് ഉടന്‍ മറുപടി നല്‍കുമെന്ന് അമ്മ ഭാരവാഹികള്‍ അറിയിച്ചു.