'സുരാജിന് കൈ കൊടുക്കാതെ ഗ്രേസ് ആന്റണി.. പിന്നീട് സംഭവിച്ചത് കണ്ടോ?'; ബേസിലിന്റെ കൈ കൊടുക്കല്‍ ട്രോള്‍ അവസാനിച്ചിട്ടില്ല

ഒരു കൈ കൊടുക്കാന്‍ പോയതിന് ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ബേസില്‍ ജോസഫ്. ഈ അബദ്ധം സുരാജ് വെഞ്ഞാറമൂടിനും സംഭവിച്ചിരിക്കുകയാണ് ഇപ്പോള്‍. നടി ഗ്രേസ് ആന്റണിക്ക് കൈ കൊടുക്കാന്‍ പോയതാണ് സുരാജ്. ഇത് ശ്രദ്ധിക്കാതെ ഗ്രേസ് മുമ്പോട്ട് പോയി. എന്നാല്‍ കയ്യില്‍ തട്ടിയതുകൊണ്ട് ഗ്രേസ് സുരാജിനെ കാണുകയും കൈ കൊടുക്കുകയുമായിരുന്നു.

ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോള്‍ പരസ്പരം ട്രോളി കൊണ്ട് താരങ്ങള്‍ എത്തി. ‘സുരാജിന് കൈ കൊടുക്കാതെ ഗ്രേസ് ആന്റണി.. പിന്നീട് സംഭവിച്ചത് കണ്ടോ?’ എന്നിങ്ങനെ വിവിധ ക്യാപ്ഷനുകളോടെ വീഡിയോ പ്രചരിച്ചതോടെ രസകരമായ കമന്റുമായി ഗ്രേസ് ആന്റണി എത്തി.

‘ഇത് അങ്ങനെ ഒന്നുമല്ലടാ…അല്ലെ സുരാജേട്ടാ’ എന്നായിരുന്നു ഗ്രേസിന്റെ കമന്റ്. ‘ഞാന്‍ മാത്രമല്ല ടൊവിയുമുണ്ട്’ എന്നായിരുന്നു സുരാജിന്റെ കമന്റ്. ഈ സംഭവം നടക്കുമ്പോള്‍ സുരാജിന്റെ അരികില്‍ ടൊവിനോയും ഉണ്ടായിരുന്നു. ‘ബേസില്‍ സംഭവത്തിന് ശേഷം ഞാന്‍ ആര്‍ക്കും കൈ കൊടുക്കാറേ ഇല്ല!’ എന്നായിരുന്നു ടൊവിനോ നല്‍കിയ മറുപടി.

grace-tovino-22

ഇതോടെ കമന്റുകള്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. ഇനി ബേസിലിന്റെ മറുപടിയാണ് അറിയേണ്ടതെന്നും അനുഭവിച്ചവനേ അതിന്റെ വേദന അറിയൂ എന്നൊക്കെയുള്ള കമന്റുകളുമായി പ്രേക്ഷകര്‍ സംഭവം ഏറ്റെടുത്തിട്ടുണ്ട്. അതേസമയം, സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിനിടെ ബേസിലിന് പറ്റിയ അമളിയും അതിന് ടൊവിനോ നല്‍കിയ പ്രതികരണവും വൈറലായിരുന്നു.

സമ്മാനദാന ചടങ്ങില്‍ ഫോഴ്‌സ കൊച്ചിയുടെ താരങ്ങള്‍ക്ക് മെഡലുകള്‍ നല്‍കുന്ന സമയത്ത് ഒരു കളിക്കാരന് ബേസില്‍ കൈ കൊടുക്കാന്‍ നീട്ടിയപ്പോള്‍ അത് കാണാതെ പൃഥ്വിരാജിന് കൈ കൊടുത്ത് താരം മടങ്ങി. വൈറലായ വീഡിയോയ്ക്ക് താഴെ ടൊവിനോ ബേസിലിനെ ട്രോളി കൊണ്ട് കമന്റ് ചെയ്യുകയായിരുന്നു.