‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ക്ക് ശേഷം സംവിധായകന് ഗിരീഷ് എ.ഡിയും അനശ്വര രാജനും ഒന്നിക്കുന്ന പുതിയ ചിത്രം ‘സൂപ്പര്‍ ശരണ്യ’യുടെ പോസ്റ്റര്‍ പുറത്ത്. അനശ്വര രാജന്, മമിത ബൈജു, ദേവിക ഗോപാല്‍ നായര്‍, റോസ്ന ജോഷി എന്നിവരുള്‍പ്പെട്ട പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്.
അര്ജുന് അശോകനും ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നുണ്ട്. മമ്മൂട്ടി, ആസിഫ് അലി, കുഞ്ചാക്കോ ബോബന് എന്നിവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയാ പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്.
ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്സിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ രചനയും ഗിരീഷ് എ.ഡി തന്നെയാണ്. ജസ്റ്റിന് വര്‍ഗ്ഗീസാണ് ‘സൂപ്പര്‍ ശരണ്യ’യുടെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
വിനീത് വിശ്വം, നസ്ലന്, ബിന്ദു പണിക്കര്‍, മണികണ്ഠന് പട്ടാമ്പി, സജിന്‍ ചെറുകയില്‍, വരുണ്‍ ധാരാ, വിനീത് വാസുദേവന്‍, ശ്രീകാന്ത് വെട്ടിയാര്‍, സ്നേഹ ബാബു, ജ്യോതി വിജയകുമാര്‍, പാര്‍വതി അയ്യപ്പദാസ്, കീര്‍ത്തന ശ്രീകുമാര്‍, അനഘ ബിജു, ജിമ്മി ഡാനി, സനത്ത് ശിവരാജ്, അരവിന്ദ് ഹരിദാസ്, സനോവര്‍ എന്നിവരും നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
സജിത് പുരുഷന് ഛായാഗ്രഹണവും ആകാശ് ജോസഫ് വര്‍ഗീസ് ചിത്രസംയോജനവും നിര്‍വ്വഹിക്കുന്നു. ഗാനരചന: സുഹൈല്‍ കോയ, ആര്‍ട്ട്: നിമേഷ് താനൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍: ഫെമിന ജബ്ബാര്‍, സൗണ്ട് ഡിസൈന്‍: കെ സി സിദ്ധാര്ത്ഥന്, ശങ്കരന് എ എസ്, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതന്‍ മേക്കപ്പ്: സിനൂപ് രാജ്, ഡിസൈന്‍സ്: പ്രതുല്‍ എന്‍.ടി.
ചീഫ് അസോസിയേറ്റ്: സുഹൈല്‍ എം, പ്രൊഡക്ഷന്‍ കണ്ട്രോളര്: അലക്സ് ഈ കുര്യന്, പ്രൊഡക്ഷന്‍ എക്സിക്യൂറ്റീവ്സ്: നോബിള്‍ ജേക്കബ്, രാജേഷ് മേനോന്, പ്രൊഡക്ഷന്‍ മാനേജര്‍: എബി കുര്യന്, ഫിനാന്‍സ് കണ്ട്രോളര്: ഉദയന്‍ കപ്രാശേരി, സ്റ്റില്‍സ്: അജി മസ്കറ്റ്, പി.ആര്.ഓ: മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഹെയിന്‍സ്.