'വിണൈതാണ്ടി വരുവായ'ക്ക് ശേഷം മറ്റൊരു റൊമാന്റിക് ഹിറ്റുമായി തൃഷയും ഗൗതം മേനോനും?

“വിണൈതാണ്ടി വരുവായ”, “യെന്നൈ അറിന്താല്‍” എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ സംവിധായകന്‍ ഗൗതം മേനോനും തൃഷയും വീണ്ടും ഒന്നിക്കുന്നു. ലോക്ഡൗണിനിടെ വീഡിയോ കോളിലൂടെ സംസാരിച്ച വിവരമാണ് തൃഷ പങ്കുവച്ചിരിക്കുന്നത്.

“”എന്തൊരു രസകരമായ പ്രഭാതം. ഞങ്ങള്‍ എന്താണ് ചിത്രീകരിച്ചത് എന്നത് നിങ്ങളെ കാണിക്കാന്‍ കാത്തിരിക്കാന്‍ വയ്യ. ഗൗതം വാസുദേവ് മേനോന് നന്ദി”” എന്നാണ് തൃഷ വീഡിയോ കോളിന്റെ വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.

Read more

ഐഫോണില്‍ സ്വയം ഷൂട്ട് ചെയ്യുന്ന കാര്യങ്ങളാണ് ഇരുവരും സംസാരിക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് ഇരുവരുടെയും കോംമ്പോക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.