'പാവ കഥൈകള്‍', തമിഴകത്തെ പ്രമുഖ സംവിധായകര്‍ ഒന്നിക്കുന്നു; ആദ്യ ആന്തോളജി ചിത്രം പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ്

തങ്ങളുടെ ആദ്യ തമിഴ് ആന്തോളജി ചിത്രം പ്രഖ്യാപിച്ച് നെറ്റ്ഫ്‌ളിക്‌സ്. തമിഴകത്തെ പ്രമുഖ സംവിധായകരായ ഗൗതം മേനോന്‍, വെട്രിമാരന്‍, സുധ കൊങ്കര, വിഗ്നേശ് ശിവന്‍ എന്നിവര്‍ ചേര്‍ന്നൊരുക്കുന്ന “പാവ കഥൈകള്‍” എന്ന ചിത്രമാണ് നെറ്റ്ഫ്‌ളിക്‌സ് പ്ലാറ്റ്‌ഫോമില്‍ റിലീസിന് ഒരുങ്ങുന്നത്. പ്രണയവും ദുരഭിമാന കൊലപാതകങ്ങളുമാണ് ചിത്രത്തിനാധാരം.

ആന്തോളജിയിലെ “തങ്കം” എന്ന ചിത്രമാണ് സുധ കൊങ്കര ഒരുക്കുന്നത്. കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ്, ഭാവനി ശ്രീ എന്നിവരാണ് ചിത്രത്തില്‍ വേഷമിടുന്നത്. “ലവ് പണ്ണ ഉത്രനം” എന്ന ചിത്രമാണ് വിഗ്നേശ് ശിവന്‍ ഒരുക്കുന്നത്. അഞ്ജലിയും കല്‍ക്കി കൊച്ചലിനുമാണ് ചിത്രത്തില്‍ വേഷമിടുന്നത്. “ഒരു ഇരവു” എന്നാണ് വെട്രിമാരന്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര്.

സായ് പല്ലവിയും പ്രകാശ് രാജുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ഗൗതം മേനോന്‍ ഒരുക്കുന്ന “വാന്‍മകള്‍” എന്ന ചിത്രത്തില്‍ സംവിധായകനും സിമ്രനുമാണ് വേഷമിടുന്നത്. ആന്തോളജി ചിത്രമായി ഒരുങ്ങുന്ന പുത്തം പുതു കാലം ആമസോണ്‍ േൈപ്രമിലാണ് റിലീസ് ചെയ്യുന്നത്. ഗൗതം മേനോന്‍, സുഹാസിനി മണിരത്‌നം, രാജീവ് മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, സുധ കൊങ്കാര എന്നീ സംവിധായകരാണ് ചിത്രം ഒരുക്കുന്നത്.

Read more

പുത്തം പുതു കാലം എന്ന ആന്തോളജി സിനിമയും ഒ.ടി.ടി. റിലീസിന് ഒരുങ്ങുകയാണ്. ആമസോണ്‍ പ്രൈമില്‍ ഒക്ടോബര്‍ 16-ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. ആന്തോളജിയില്‍ സുധ കൊങ്കര ഒരുക്കുന്ന “ഇളമൈ ഇദോ ഇദോ” ചിത്രത്തില്‍ ജയറാം, കാളിദാസ് ജയറാം, ഉര്‍വശി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് അഭിനയിക്കുന്നത്.