ഗാനമേളക്കാരുടെ യഥാര്‍ത്ഥ ജീവിതവും ഇഴ ചേര്‍ത്തതിന് നന്ദി; 'ഗാനഗന്ധര്‍വ്വനെ' കുറിച്ച് സംഗീത ശ്രികാന്ത്

രമേഷ് പിഷാരടി-മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങിയ “ഗാനഗന്ധര്‍വ്വന്‍” മികച്ച പ്രതികരണങ്ങളുമായി തീയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. സംഗീത ശ്രികാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്. ഗാനമേളക്കാരുടെ യഥാര്‍ഥ ജീവിതം ഇഴ ചേര്‍ത്ത് സിനിമ ഒരുക്കിയതിനാലാണ് ഇതുവരെ റിവ്യു എഴുതാത്ത താന്‍ ഇപ്പോള്‍ എഴുതുന്നതെന്നാണ് സംഗീതയുടെ വാക്കുകള്‍.

“”നാളിതുവരെ ഫിലിം റിവ്യു എഴുതിയിട്ടില്ലാത്ത ഞാന്‍ ഇപ്പോള്‍ എന്തിനാ… എന്ന് ചോദിച്ചാല്‍, ചില പ്രധാന കാരണങ്ങളുണ്ട്… ആദ്യത്തേത്, 14-15 വയസ്സുള്ളപ്പോള്‍ മുതല്‍ ഗാനമേളകളില്‍ പാട്ടുകാരിയായി പ്രവര്‍ത്തിച്ചു തുടങ്ങിയ ഞങ്ങളെപ്പോലുള്ളവരുടെ ജീവിതം സിനിമയാക്കിയത് ഞങ്ങളുടെ ഇടയില്‍ നിന്നു തന്നെയുള്ള ഒരാളായതു കൊണ്ട് എന്നതാണ്… താങ്ക് യു ഡിയര്‍ പിഷു, പഴയ ഓര്‍മ്മകളിലേക്ക് കൂട്ടിയതിന്…””

Read more

“”മമ്മൂക്കയെപ്പോലെ ഒരു മഹാ പ്രതിഭയ്ക്കൊപ്പം സ്വന്തം കലാജീവിതത്തിന്റെ തുടക്കം മുതല്‍ ഒപ്പം നിന്നവരെക്കൂടി അതിന്റെ ഭാഗമാക്കിയതിന്… നേരമ്പോക്കും, ഗാനമേളക്കാരുടെ യഥാര്‍ത്ഥജീവിതവും ഇഴ ചേര്‍ത്തതിന്…. ഞാനടക്കമുള്ള പാട്ടുകാര്‍ക്കുള്ള സസ്‌പെന്‍സ് ഒടുവില്‍ മാത്രം പൊട്ടിച്ചതിന്…”” എന്നാണ് സംഗീത കുറിപ്പില്‍ പറയുന്നത്.