'ഫോറന്‍സിക്' ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്ക്; നെറ്റ്ഫ്‌ളിക്‌സ് റിലീസ് തിയതി പുറത്ത്

ടൊവിനോ തോമസ് കുറ്റാന്വേഷണ ത്രില്ലര്‍ ചിത്രം “ഫോറന്‍സിക്” ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിനെത്തുന്നു. ജൂണ്‍ 7-നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്‌ളിക്‌സ് കരസ്ഥമാക്കിയത് വന്‍ തുകയാക്കാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം ദുബായില്‍ റീ-റിലീസ് ചെയ്തിരിക്കുകയാണ്.

കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് തിയേറ്ററുകള്‍ അടച്ചതോടെയാണ് ദുബായില്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തി വെച്ചത്. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം ഫൊറന്‍സിക്കിലൂടെ സീരിയല്‍ കില്ലറെ കണ്ടുപിടിക്കുന്ന കഥയാണ് പറയുന്നത്.

സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് വിദഗ്ധനയെയാണ് ചിത്രത്തില്‍ ടൊവിനോ അവതരിപ്പിച്ചത്. ഐപിഎസ് ഓഫീസര്‍ വേഷത്തില്‍ മംമത മോഹന്‍ദാസും പ്രധാന വേഷത്തിലെത്തി. റെബ മോണിക്ക ജോണ്‍, രഞ്ജി പണിക്കര്‍, പ്രതാപ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.