തിയേറ്ററുകള്‍ തുറന്നു; ദുബായില്‍ ദുല്‍ഖര്‍-ടൊവിനോ ചിത്രങ്ങള്‍ റീ-റിലീസ് ചെയ്തു

കര്‍ശന നിയന്ത്രണങ്ങളോടെ ദുബായില്‍ തിയേറ്ററുകള്‍ തുറന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടു മാസത്തിലധികമായി അടച്ചിട്ടിരുന്ന തിയേറ്ററുകളാണ് തുറന്നിരിക്കുന്നത്. ടൊവിനോ- ദുല്‍ഖര്‍ ചിത്രങ്ങള്‍ ദുബായില്‍ വീണ്ടും റിലീസ് ചെയ്തു.

ടൊവിനോ തോമസിന്റെ കുറ്റാന്വേക്ഷണ ചിത്രം “ഫൊറന്‍സിക്”, ദുല്‍ഖര്‍ സല്‍മാന്റെ റൊമാന്റിക് തമിഴ് ചിത്രം “കണ്ണും കണ്ണും കൊള്ളയടിത്താല്‍” എന്നിവയാണ് റി-റിലീസ് ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 28-ന് റിലീസ് ചെയ്ത ഈ ചിത്രങ്ങള്‍ കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നാണ് തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചത്. തുടര്‍ന്ന് ഓണ്‍ലൈനിലും ചിത്രങ്ങള്‍ എത്തിയിരുന്നു.