'മഞ്ജു ഇനി ബിക്കിനി ധരിച്ച് വരുമോ..?', നടിക്കെതിരെ കടുത്ത വിമര്‍ശനം, ഫൂട്ടേജ് ഫസ്റ്റ്‌ലുക്ക് കണ്ട് തെറ്റിദ്ധരിച്ച് വിമര്‍ശകര്‍

‘ഫൂട്ടേജ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എത്തിയതോടെ മഞ്ജു വാര്യര്‍ക്ക് നേരെ സൈബര്‍ ആക്രമണം. മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തിന്റെ ഒരു ഗ്ലാമറസ് ആയ പോസ്റ്റര്‍ ആണ് പുറത്തുവന്നത്. എഡിറ്റര്‍ സൈജു ശ്രീധരന്‍ ഒരുക്കുന്ന ചിത്രത്തില്‍ നായിക മഞ്ജു വാര്യര്‍ ആണെങ്കിലും നടിയുടെ ചിത്രമല്ല പോസ്റ്ററില്‍ എത്തിയത്. നടന്‍ വിശാഖ് നായരും മോഡലും നടിയുമായ ഗായത്രി അശോകുമാണ് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടത്.

വളരെ വ്യത്യസ്ത മേക്കോവറിലാണ് നടന്‍ വിശാഖ് നായര്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഒട്ടേറെ പേര്‍ വിശാഖിനെ തിരിച്ചറിഞ്ഞില്ല. ഒരു ബെഡ്റൂമില്‍ നിന്നുള്ള രംഗമാണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. വിശാഖ് നായര്‍ ഗായത്രിയുടെ നെഞ്ചില്‍ തലചായ്ച്ച് നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. മാത്രമല്ല ഇരുവരും വസ്ത്രം ധരിച്ചിട്ടില്ലെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് പോസ്റ്റര്‍.

എന്നാല്‍ പോസ്റ്റര്‍ എത്തിയതോടെ കടുത്ത വിമര്‍ശനമാണ് മഞ്ജു വാര്യര്‍ക്കെതിരെ ഉയരുന്നത്. ഇത് മഞ്ജു വാര്യര്‍ ആണോ?, ഒന്നു ഷോക്ക് ആയിപ്പോയി, മഞ്ജു ഇനി ബിക്കിനി ധരിച്ച് വരുമോ, എന്തൊക്കെ കാണണം, ഇപ്പോഴുള്ള സിനിമകള്‍ വിശ്വസിച്ച് കുടുംബവുമായി കാണാന്‍ പറ്റില്ല എന്നിങ്ങനെയാണ് മഞ്ജു പങ്കുവച്ച പോസ്റ്ററിന് താഴെ എത്തുന്നത്.

No description available.

എന്നാല്‍ മഞ്ജുവിന് പ്രശംസകളുമായും ആരാധകര്‍ എത്തുന്നുണ്ട്. പോസ്റ്ററില്‍ മഞ്ജു അല്ലെന്ന് അറിഞ്ഞപ്പോള്‍ ആശ്വസിച്ചു എന്നിങ്ങനെയുള്ള കമന്റുകള്‍ക്ക് താരത്തിന്റെ ആരാധകര്‍ തക്കതായ മറുപടികളും നല്‍കുന്നുണ്ട്. അതേസമയം, ഗായത്രിക്കെതിരെയും വിമര്‍ശനങ്ങള്‍ എത്തുന്നുണ്ട്. എന്നാല്‍ താരങ്ങള്‍ ആരും ഇതിനോട് പ്രതികരിച്ചിട്ടില്ല.

‘ലഡു’ എന്ന ചിത്രത്തില്‍ നായികയായി എത്തിയാണ് ഗായത്രി അശോക് അഭിനയരംഗത്തേക്ക് എത്തുന്നത്. അതിന് ശേഷം ‘സ്റ്റാര്‍’, ‘മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ്’, ‘സ്വര്‍ഗത്തിലെ കട്ടുറുമ്പ്’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. നടിയുടെ കരിയറിലെ പ്രധാന വേഷങ്ങളിലൊന്നാകും ഫൂട്ടേജ് സിനിമയിലേത് എന്നാണ് റിപ്പോര്‍ട്ടുകള്‍.