പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി 'ഫാമിലി മാനും', 'പാതാള്‍ ലോകും'; ഫിലിംഫെയര്‍ ഒ.ടി.ടി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലെ ഇന്ത്യന്‍ സീരിസുകള്‍ക്കും സിനിമകള്‍ക്കുമുള്ള അംഗീകാരമായി ഫിലിംഫെയര്‍ ഒ.ടി.ടി. അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമിന്റെ പാതാള്‍ ലോക് ആണ് മികച്ച സീരിസ്. ആമസോണ്‍ പ്രൈമിന്റെ ദ ഫാമിലി മാന്‍ ആണ് ക്രിട്ടിക്‌സ് പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയത്.

ജയ്ദീപ് അഹ്ലാവത് ആണ് മികച്ച നടന്‍ പാതാള്‍ ലോകിലെ പ്രകടനത്തിനാണ് പുരസ്‌ക്കാരം. ആര്യ സീരിസിലെ പ്രകടനത്തിന് സുസ്മിത സെന്നിനെ മികച്ച നടിയായി തിരഞ്ഞെടുത്തു. ആമസോണ്‍ പ്രൈമിന്റെ തന്നെ പഞ്ചായത്ത് ആണ് മികച്ച കോമഡി സീരിസ്.

അവാര്‍ഡുകള്‍ ഇങ്ങനെ:

മികച്ച സീരീസ്- പാതാള്‍ ലോക്

മികച്ച സംവിധാനം (സീരീസ്)- അവിനാശ് അരുണ്‍, പ്രോസിറ്റ് റോയി (പാതാള്‍ ലോക്)

മികച്ച സീരീസ് (ക്രിട്ടിക്‌സ്)- ദ ഫാമിലി മാന്‍

മികച്ച സംവിധായകന്‍ (ക്രിട്ടിക്‌സ്)- കൃഷ്ണ ഡികെ, രാജ് നിദിമോരു (ദ ഫാമിലി മാന്‍)

മികച്ച നടന്‍ (ഡ്രാമ സീരീസ്)- ജയ്തീപ് അഹ്ലാവത്(പാതാള്‍ ലോക്)

മികച്ച നടി (ഡ്രാമ സീരീസ്)- സുസ്മിത സെന്‍ (ആര്യ)

മികച്ച നടന്‍, ഡ്രാമ സീരീസ് (ക്രിട്ടിക്‌സ്)- മനോജ് വാജ്‌പേയ്(ഫാമിലി മാന്‍)

മികച്ച നടി, ഡ്രാമ സീരീസ് (ക്രിട്ടിക്‌സ്)- പ്രിയാമണി (ദ ഫാമിലി മാന്‍)

മികച്ച നടന്‍, കോമഡി സീരീസ്- ജിതേന്ദ്ര കുമാര്‍(പഞ്ചായത്ത്)

മികച്ച നടി കോമഡി സീരീസ് – മിഥില പാല്‍ക്കര്‍ ( ലിറ്റില്‍ തിംഗ്‌സ്)

മികച്ച നടന്‍, കോമഡി സീരീസ് (ക്രിട്ടിക്‌സ്)- ധ്രുവ് സെഹ്ഗള്‍ ( ലിറ്റില്‍ തിംഗ്‌സ്)

മികച്ച നടി, കോമഡി സീരീസ് (ക്രിട്ടിക്‌സ്) – സുമുഖി സുരേഷ് (പുഷ്പവല്ലി സീസണ്‍2)

മികച്ച സഹനടന്‍ (ഡ്രാമ സീരീസ്)- അമിത് സാദ് (ബ്രീത്ത് ഇന്റു ദ ഷാഡോസ്)

മികച്ച സഹനടി (ഡ്രാമ സീരീസ്)- ദിവ്യ ദത്ത (സ്‌പെഷ്യല്‍ ഒപിഎസ്)

മികച്ച സഹനടന്‍ (കോമഡി സീരീസ്)- രഘുബീര്‍ യാദവ് (പഞ്ചായത്ത്)

മികച്ച സഹനടി (കോമഡി സീരീസ്)- നീന ഗുപ്ത് (പഞ്ചായത്ത്)

മികച്ച നോണ്‍-ഫിക്ഷന്‍ സീരീസ്/സ്‌പെഷ്യല്‍- ടൈംസ് ഓഫ് മ്യൂസിക്

മികച്ച കോമഡി സീരീസ് – പഞ്ചായത്ത്

മികച്ച സിനിമ (വെബ്ബ് ഒറിജിനല്‍)- രാത് അകേലി ഹേ

മികച്ച നടന്‍ (വെബ് ഒറിജിനല്‍ സിനിമ)- നവാസുദ്ദീന്‍ സിദ്ദീഖി (രാത് അകേലി ഹേ)

മികച്ച നടി (വെബ് ഒറിജിനല്‍ സിനിമ)- തൃപ്തി ദിമിത്രി (ബുള്‍ബുള്‍)

മികച്ച സഹനടന്‍( വെബ് ഒറിജിനല്‍ സിനിമ)- രാഹുല്‍ ബോസ് (ബുള്‍ബുള്‍)

മികച്ച സഹനടി (വെബ് ഒറിജിനല്‍ സിനിമ)- സീമ പഹ്വ (ചിന്‍ടു കാ ബര്‍ത്ത്‌ഡെ)

മികച്ച കഥ (സീരീസ്)- സുദീപ് ശര്‍മ, സാഗര്‍ ഹവേലി, ഹാര്‍ദിക് മെഹ്ത, ഗുന്‍ജിത് ചോപ്ര (പാതാള്‍ ലോക്)

മികച്ച തിരക്കഥ (സീരീസ്)- സുദീപ് ശര്‍മ (പാതാള്‍ ലോക്)

മികച്ച സംഭാഷണം – സുമിത് അറോറ, സുമന്‍ കുമാര്‍, രാജ് നിദിമോരു, കൃഷ്ണ ഡികെ (ദ ഫാമിലി മാന്‍)

മികച്ച ഛായാഗ്രഹണം – സില്‍വെസ്റ്റര്‍ ഫോന്‍സെക, സ്വപ്നില്‍ സൊനവാനെ (സേക്രഡ് ഗെയിംസ് സീസണ്‍ 2)

മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ (സീരീസ്)- രജ്‌നീഷ് ഹെഡാവോ ( ദ ഫൊര്‍ഗോട്ടന്‍ ആര്‍മി)

മികച്ച എഡിറ്റിങ് (സീരീസ്) – പ്രവീണ്‍ കതികുളോത്ത് (സ്‌പെഷ്ല്‍ ഒപിഎസ്)

മികച്ച വസ്ത്രാലങ്കാരം (സീരീസ്)- ആയിഷ ഖന്ന (ദ ഫോര്‍ഗോട്ടന്‍ ആര്‍മി)

മികച്ച പശ്ചാത്തല സംഗീതം (സീരീസ്)- അലോകാനന്ദ ദാസ്ഗുപ്ത് (സെക്രഡ് ഗെയിംസ് സീസണ്‍ 2)

Read more

മികച്ച ഒറിജിനല്‍ സൗണ്ട് ട്രാക്ക്(സീരീസ്)- അദ്വെയ്ത് നെംലേക്കര്‍ (സ്‌പെഷ്യല്‍ ഒപിഎസ്)