നിര്‍മ്മാതാവും പാചകവിദഗ്ധനുമായ നൗഷാദ് അന്തരിച്ചു

പ്രമുഖ പാചകവിദഗ്ധനും ചലച്ചിത്ര നിര്‍മ്മാതാവുമായ നൗഷാദ് അന്തരിച്ചു. രോഗബാധയെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രമുഖ കേറ്ററിംഗ്, റസ്റ്റോറന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്.

സ്‌കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകന്‍ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിര്‍മ്മിച്ചായിരുന്നു ചലച്ചിത്ര നിര്‍മ്മാതാവെന്ന നിലയിലുള്ള തുടക്കം.

പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിര്‍മ്മിച്ചു. ഭാര്യ: പരേതയായ ഷീബ നൗഷാദ്. മകള്‍: നഷ്വ.