'അരി വറുക്കണം... ചായ കാച്ചണം...'; കോഴിപ്പോര് ടീസര്‍

കെട്ട്യോളാണെന്റെ മാലാഖ ഫെയിം വീണ നന്ദകുമാര്‍ അഭിനയിക്കുന്ന കോഴിപ്പോരിന്റെ പുതിയ ടീസര്‍ റിലീസ് ചെയ്തു. പുതുമുഖ സംവിധായകരായ ജിബിറ്റ്, ജിനോയ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൗളി വത്സന്‍, ജോളി ചിറയത്ത്, ഇന്ദ്രന്‍സ്, സോഹന്‍ സീനുലാല്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

“ഗാഗുല്‍ത്തായിലെ കോഴിപ്പോര്” എന്ന ചിത്രത്തിന്റെ പേര് മതവികാരം വ്രണപ്പെടുമെന്ന വിമര്‍ശനത്തെ തുടര്‍ന്ന് കോഴിപ്പോരായി ചുരിക്കുകയായിരുന്നു. അഞ്ജലി നായര്‍, ഷൈനി സാറാ, അസീസ്, പ്രവീണ്‍ കമ്മട്ടിപ്പാടം, രശ്മി അനില്‍, ഗീതി, മേരി എരമല്ലൂര്‍, നന്ദിനി ശ്രീ നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ജിബിറ്റ്, സരിന്‍, വത്സല നാരായണന്‍, സമീക്ഷ നായര്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Read more

ജെ. പിക് മൂവിസിന്റെ ബാനറില്‍ വി.ജി ജയകുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം ബിജിപാല്‍.