കെജിഎഫ് ഹൗസ് ഫുള്‍, തിയേറ്ററില്‍ നില്‍ക്കാനോ ഇരിക്കാനോ ഇടമില്ല, മാരകമായ നാലാം തരംഗം വരാനിരിക്കുന്നു: ഫസല്‍ ഗഫൂര്‍

തിയേറ്ററിറുകളിലുള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ഫസല്‍ ഗഫൂര്‍. കെജിഎഫ് രണ്ടാം ഭാഗം പ്രദര്‍ശനത്തിന് എത്തി രണ്ട് ആഴ്ചകള്‍ക്ക് ശേഷവും ഹൗസ്ഫുള്‍ ആയാണ് പ്രദര്‍ശനം തുടരുന്നതെന്നും തിയേറ്ററില്‍ നില്‍ക്കാനോ ഇരിക്കാനോ സ്ഥലമില്ലെന്നും അദ്ദേഹം പറഞ്ഞു.

തിയേറ്ററില്‍ മാത്രമല്ല. ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍ കാണാം. എന്താണ് വരാനിരിക്കുന്നതെന്ന് അറിയില്ല. മാരകമായ നാലാം തരംഗം വരാനിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്,’ ഫസല്‍ ഗഫൂര്‍ ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ 100 ശതമാനം ആളുകളെ പ്രവേശിപ്പിച്ചപ്പോഴും കേരളത്തില്‍ മാസങ്ങള്‍ക്ക് മുമ്പാണ് 100 ശതമാനം പ്രവേശന അനുമതി നല്‍കിയത്.
അനുമതി ലഭിച്ചശേഷം തിയേറ്ററുകളില്‍ വന്‍ വിജയമായ ചിത്രങ്ങളാണ് കെജിഎഫ് ചാപ്റ്റര്‍ 2, ആര്‍ ആര്‍ ആര്‍, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍. കേരളത്തില്‍ മാത്രമല്ല ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെയുള്ള ആളുകളെ തിയേറ്ററിലേക്കെത്തിക്കാനും ബോക്സ് ഓഫീസില്‍ വന്‍ കളക്ഷന്‍ നേടാനും ഈ സിനിമകള്‍ക്കായി.