കണ്ണേറ് തട്ടരുത്.. പാടത്ത് കരിങ്കോലത്തിന് പകരം 'സണ്ണി ലിയോണ്‍'; അപമാനിച്ചുവെന്ന് വിമര്‍ശനം

പരുത്തി പാടങ്ങളില്‍ കണ്ണേറ് തട്ടാതിരിക്കാന്‍ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ പോസ്റ്റര്‍ വച്ച് കര്‍ണാടകയിലെ കര്‍ഷകര്‍. യാദ്ഗിര്‍ മുദന്നൂരില്‍ ഒരു പാടത്ത് നടിയുടെ പോസ്റ്റര്‍ വയ്ക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. നടിയെ അപമാനിക്കുകയാണ് ചെയ്യുന്നത് എന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

എന്നാല്‍ പാടത്ത് വഴിപോക്കരുടെ കണ്ണ് പതിയുന്നത് തടയാനാണ് പോസ്റ്റര്‍ പതിച്ചത് എന്നാണ് കര്‍ഷകരുടെ വാദം. ”ഇത്തവണ മികച്ച വിളവുണ്ട്. അതിന് കണ്ണേറ് കിട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പാടത്തിനടുത്ത് കൂടെ ആളുകള്‍ പോവുമ്പോള്‍, അവരുടെ കാഴ്ച വിളകളിലേക്ക് പോകുന്നതിന് പകരം സണ്ണി ലിയോണിലേക്ക് പോവും” എന്നാണ് ഒരു കര്‍ഷകന്‍ പറയുന്നത്.

Read more

അതേസമയം, വര്‍ഷങ്ങള്‍ക്ക് മുമ്പ് ആന്ധ്രാപ്രദേശില്‍ നിന്ന് ഇത്തരം ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. കോളിഫ്ളവര്‍ പാടത്തിന് മുന്നില്‍ കര്‍ഷകന്‍ സ്ഥാപിച്ച സണ്ണി ലിയോണിന്റെ ബോര്‍ഡുകളാണ് അന്ന് പുറത്തുവന്നത്. പിന്നാലെ, കിം കര്‍ദാഷിയാന്റെ ഉള്‍പ്പെടെ ചിത്രങ്ങള്‍ സ്ഥാപിച്ച കൃഷിയിടങ്ങളുടെ ചിത്രങ്ങള്‍ അന്ന് വൈറലായിരുന്നു.