നടൻ ദേവൻ നവകേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത് വലിയ വാർത്തയായിരുന്നു. പിന്നാലെ ബിജെപിയിലേക്ക് ഉള്ള ക്ഷണം താൻ നിരസിച്ചുവെന്നും ദേവൻ തുറന്നു പറഞ്ഞിരുന്നു .
അമിത് ഷായെ നേരിൽ കണ്ടപ്പോൾ അദ്ദേഹം ക്ഷണിച്ചു. ഇല്ലാന്ന് ഞാന്‍ പറഞ്ഞു. അമിത്‌ഷായുടെ ക്ഷണം തിരസ്‌കരിച്ച ഒരാളാണ് ഞാന്‍. കോണ്‍ഗ്രസും എന്നെ ക്ഷണിച്ചു. അതും ഞാന്‍ നിരസിച്ചു.” എന്നാണ് ദേവൻ ഒരു അഭിമുഖത്തിൽ പങ്കുവച്ചത്.
ഇപ്പോഴിതാ നടന്റെ പാർട്ടിയുടെ നവ പതാക പ്രഖ്യാപന പ്രചാരണ യാത്ര നടക്കുമ്പോൾ സോഷ്യൽ മീഡിയയിൽ ദേവനെതിരെ വലിയ വിമർശനങ്ങളും ഉയരുകയാണ്. ബിജെപിയോടൊപ്പം പ്രവർത്തിക്കുന്നില്ലെന്ന് പറയുമ്പോഴും ദേവൻ അമിത് ഷായുടെ ആശയങ്ങൾക്കൊപ്പം തന്നെയാണെന്നാണ് അഭിപ്രായപ്പെടുന്നത്.
Read more
എന്നാൽ ചില ആരാധകർ താങ്കൾ ഒരു നല്ല അഭിനേതാവാണെന്നും എന്തിനാണ് രാഷ്ട്രീയത്തിലിറങ്ങി മലിനമാകുന്നതെന്നും ചോദിക്കുന്നു. പാർട്ടിക്ക് ആശംസകളുമായി എത്തിയവരും കുറവല്ല.







