'ശ്രുതി ഹാസന് വേണ്ടി സോഹ അലിഖാനെയും സാമന്തയ്ക്ക് വേണ്ടി ശ്രുതിയെയും ഉപേക്ഷിച്ചപ്പോള്‍ അവരും ഇങ്ങനെയാകും ചിന്തിച്ചിരിക്കുക'; സാമന്തയെ തേപ്പുകാരിയാക്കിയ സിദ്ധാര്‍ത്ഥിന് വിമര്‍ശനം

നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്ന പശ്ചാത്തലത്തില്‍ നടന്‍ സിദ്ധാര്‍ത്ഥ് പങ്കുവെച്ച ട്വീറ്റ് ചര്‍ച്ചയായിരുന്നു. സാമന്തയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടുള്ള ട്വീറ്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. സ്വകാര്യ ജീവിതത്തിലെ വൈരാഗ്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയതിന് നടനെതിരെ വിമര്‍ശനങ്ങളും ട്രോളുകളും ശക്തമാവുകയാണ്.

”സ്‌കൂളിലെ ഒരു അദ്ധാപകനില്‍ നിന്നും ആദ്യം പഠിച്ച പാഠങ്ങളിലൊന്ന്… വഞ്ചകര്‍ ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ല… നിങ്ങളുടേത് എന്താണ്?” എന്നാണ് സിദ്ധാര്‍ഥ് കുറിച്ചിട്ടുള്ളത്. എന്നാല്‍ സിദ്ധാര്‍ത്ഥിന്റെ മുന്‍ കാമുകിമാരുടെ പട്ടിക അക്കമിട്ടു പറഞ്ഞു കൊണ്ട് ഒരു പ്രേക്ഷക ട്വീറ്റിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.

”നിങ്ങള്‍ സോഹ അലി ഖാന് വേണ്ടി ഉപേക്ഷിച്ചപ്പോള്‍ മുന്‍ഭാര്യ മേഘ്‌നയും ഇങ്ങനെയാകും ചിന്തിച്ചിരിക്കുക. ശ്രുതി ഹാസന് വേണ്ടി ഉപേക്ഷിച്ചപ്പോള്‍ സോഹയും അതാവും കരുതിയിട്ടുണ്ടാവുക. സാമന്തയ്ക്കു വേണ്ടി ശ്രുതിയെ വിട്ടുപോയപ്പോള്‍ അവരും അങ്ങനെ തന്നെയാവും മനസിലാക്കിയിരിക്കുക” എന്നാണ് സ്വാതി ബെല്ലം എന്ന ട്വിറ്റര്‍ ഉപയോക്താവ് നല്‍കിയ മറുപടി.

ഏറെ നാളുകളായി പ്രചരിച്ചു കൊണ്ടിരുന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് നാഗചൈതന്യയും സാമന്തയും കഴിഞ്ഞ ദിവസമാണ് വിവാഹമോചന വാര്‍ത്ത ഔദ്യോഗിക സ്ഥിരീകരിച്ചത്. നാലാം വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ചാണ് വിവാഹമോചിതരാകുന്ന വാര്‍ത്ത താരങ്ങള്‍ പ്രഖ്യാപിച്ചത്.

2017ല്‍ വിവാഹിതരായ ഇവര്‍ നീണ്ട നാല് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. സാമന്ത ഒരു ഡിസൈനറുമായി ബന്ധത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍, ഈ രണ്ടുപേരില്‍ നിന്നും ഒരു പ്രസ്താവനയും ഇല്ല.