കാലില്‍ തൊടാനായി സ്റ്റേജിലേക്ക് ചാടിക്കയറി ആരാധകന്‍; പരിഭ്രാന്തിയോടെ ഓടിമാറി വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ടയോടുള്ള ഇഷ്ടം പ്രകടിപ്പിക്കാന്‍ സ്റ്റേജിലേക്ക് ഓടിക്കയറി ആരാധകന്‍. വിജയ്യുടെ സഹോദരന്‍ ആനന്ദ് ദേവരകൊണ്ട നായകനായ ‘ബേബി’ സിനിമയുടെ സക്സസ് മീറ്റിനിടയിലാണ് സംഭവം. പ്രസ് മീറ്റില്‍ വിജയ് സംസാരിക്കാന്‍ ഒരുങ്ങവെ സുരക്ഷ ലംഘിച്ച് ഒരു ആരാധകന്‍ വേദിയിലേക്ക് ഓടിക്കയറുകയായിരുന്നു.

ആരാധകന്‍ വേദിയിലേക്ക് ഓടി കയറി വന്ന് താരത്തിന്റെ കാലില്‍ തൊടാന്‍ ശ്രമിക്കുകയായിരുന്നു. അപ്രതീക്ഷിതമായി തനിക്ക് നേരെ ഓടിയെത്തിയ ആരാധകന്‍ വിജയ്‌യെയും പരിഭ്രാന്തിയിലാഴ്ത്തി. താരം സ്റ്റേജിന്റെ ഒരു വശത്തേക്ക് ഓടിമാറുന്നതും വീഡിയോയില്‍ കാണാം.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓടിയെത്തി ആരാധകനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുമ്പോഴേക്കും വിജയ് ഇടപ്പെട്ടു. അയാളെ വെറുതെ വിടാന്‍ അനുവദിക്കുകയും ആരാധകന്‍ വേദിയില്‍ നിന്നു മടങ്ങും മുമ്പ് അയാള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഈ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Read more

വിജയ്‌യുടെ സഹോദരന്‍ ആനന്ദ് ദേവരകൊണ്ട അഭിനയിച്ച ബേബി ജൂലൈ 14ന് ആണ് റിലീസ് ചെയ്തത്. വൈഷ്ണവി ചൈതന്യ ആണ് ചിത്രത്തില്‍ നായിക. അതേസമയം, ‘ഖുശി’ ആണ് വിജയ് ദേവരകൊണ്ടയുടെതായി പുറത്തിറങ്ങാനിരിക്കുന്നത്. സാമന്തയാണ് ചിത്രത്തില്‍ നായിക.