ഫഹദ് ഫാസിലും കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന അൽത്താഫ് സലിം ചിത്രം ഓടും കുതിര ചാടും കുതിരയുടെ ട്രെയിലർ പുറത്തിറങ്ങി. റൊമാന്റിക്ക് കോമഡി വിഭാഗത്തിൽപ്പെടുന്ന സിനിമ ഓണം റിലീസായാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. 2.36 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ചിരിനിമിഷങ്ങളും ഒപ്പം ആകാംക്ഷയും നൽകുന്നുണ്ട്. ഓഗസ്റ്റ് 29 ന് എത്തുന്ന ചിത്രം ഫുൾ പാക്ക്ഡ് എന്റർടെയ്നർ ആയിരിക്കുമെന്ന ഉറപ്പാണ് ട്രെയിലർ സമ്മാനിക്കുന്നത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അൽത്താഫ് സലീം സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്. അൽത്താഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറ്റിൽ ആഷിക് ഉസ്മാനാണ് നിർമ്മാണം.
ഫഹദിനും കല്യാണിക്കും പുറമേ രേവതി പിള്ള, വിനയ് ഫോർട്ട്, ലാൽ, സുരേഷ് കൃഷ്ണ, ബാബു ആൻ്റണി, ജോണി ആൻ്റണി, ലക്ഷ്മി ഗോപാലസ്വാമി, അനുരാജ്, വിനീത് വാസുദേവൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ജസ്റ്റിൻ വർഗീസ് സംഗീതം ഒരുക്കുന്ന ചിത്രത്തിന് ജിന്റോ ജോർജ് ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്- നിധിൻ രാജ് അരോൾ. പ്രൊഡക്ഷൻ ഡിസൈൻ- അശ്വിനി കാലെ, ആർട്ട് ഡയറക്ടർ- ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ- മഷർ ഹംസ.
മേക്കപ്പ്- റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ- നിക്സൻ ജോർജ്, കളറിസ്റ്റ്- രമേശ് സി പി, ലിറിക്സ്- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ- സുധർമൻ വള്ളിക്കുന്ന്, ഫിലിം കൺട്രോളർ- ശിവകുമാർ പെരുമുണ്ട, ചീഫ് അസോസിയേറ്റ് ഡയറക്ടർ- അനീവ് സുകുമാർ, വിഎഫ്എക്സ് സ്റ്റുഡിയോ- ഡിജിബ്രിക്സ്, സ്റ്റിൽ ഫോട്ടോഗ്രഫി- രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോ ടൂത്ത്, മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻസ്- ഒബ്സ്ക്യൂറ എന്റർടെയ്ൻമെൻറ്സ്.









