'നസ്രിയയുമായുള്ള ആ സീന്‍ ഞാന്‍ അമലിനോട് ചോദിച്ചു വാങ്ങിച്ചതാണ്'

ഫഹദ് ഫാസലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കിയ ട്രാന്‍സ് തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഫഹദിന്റെ പ്രകടനം ഏറെ അത്ഭുതപ്പെടുത്തുന്നതാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നായികയായി എത്തിയ നസ്രിയയുടെ പ്രകടവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിലെ നസ്രിയയുമൊത്തുള്ള ഒരു രംഗം താന്‍ അമല്‍ നീരദിനോട് ചോദിച്ച് വാങ്ങിയതാണെന്ന് ഫഹദ് പറയുന്നു.

“എന്നോടു പറയുന്നതിനു മുമ്പേ നസ്രിയയോട് അന്‍വര്‍, ട്രാന്‍സിലെ എസ്തര്‍ ലോപസിനെ അവതരിപ്പിച്ചിരുന്നു. ഞാന്‍ ആവേശത്തോടെ ചെയ്യുന്ന കഥാപാത്രങ്ങള്‍ പോലെ തന്നെ ആവേശകരമെന്നു തോന്നുന്നവ നസ്രിയയും സ്വീകരിക്കണമെന്നാണ് എന്റെ ആഗ്രഹം. നസ്രിയയുമായുള്ള എന്റെ സ്ലോ മോഷന്‍ സീന്‍ പോലും ഞാനും നസ്രിയയും അമലിനോട് ചോദിച്ചു വാങ്ങിച്ചതാണ്. അമല്‍ ഷൂട്ട് ചെയ്യുന്ന സിനിമയില്‍ സ്ലോ മോഷനില്‍ നടക്കുകയെന്ന് പറഞ്ഞാല്‍…ഇറ്റ്‌സ് റിയലി എക്‌സൈറ്റിങ്.” മനോരമയുമായുള്ള അഭിമുഖത്തില്‍ ഫഹദ് പറഞ്ഞു.

Image may contain: 5 people, people standing

ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സണ്‍ വിജയന്‍ സംഗീതം പകര്‍ന്നിരിക്കുന്നു.