ടേക്കില്‍ ചിരിയടക്കാനാകാതെ പൊട്ടിച്ചിരിച്ച് ഫഹദ്; ട്രാന്‍സ് ഷൂട്ടിംഗ് വീഡിയോ

രോഗശാന്തി ശുശ്രൂഷയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ തുറന്നു കാട്ടിയ അന്‍വര്‍ റഷീച് ചിത്രമായിരുന്നു ട്രാന്‍സ്. ഫഹദ് ഫാസില്‍ മോട്ടിവേഷന്‍ സ്പീക്കറുടെ വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തിന്റെ മേക്കിംഗ് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഫഹദും സൗബിനും ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനാണ് വീഡിയോയില്‍. ഒറ്റ ടേക്കില്‍ മനോഹരമായി തന്നെ തങ്ങളുടെ ഭാഗം അവതരിപ്പിക്കുകയാണ് മൂവരും. എന്നാല്‍ സീനിന്റെ അവസാനമാകുമ്പോഴേക്കും ചിരി സഹിക്കാനാവാതെ പൊട്ടിച്ചിരിക്കുന്ന ഫഹദിനേയാണ് വീഡിയോയില്‍ കാണാനാവുക.

https://www.instagram.com/p/B91h2Z_npRI/?utm_source=ig_web_copy_link

ഫഹദിനൊപ്പം നസ്രിയ നസീം, വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, വിനീത് വിശ്വന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ അശോകന്‍, ശ്രിന്ദ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന് ക്യാമര ചലിപ്പിച്ചത് അമല്‍ നീരദ് ആയിരുന്നു.