വീണ്ടും വില്ലനാകാൻ ഒരുങ്ങി ഫഹദ് ഫാസിൽ; മാമന്നൻ ലുക്ക് പുറത്ത്

വീണ്ടും വില്ലനാകാനൊരുങ്ങി ഫഹദ് ഫാസിൽ. പരിയേറും പെരുമാൾ, കർണൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഫഹദ് വില്ലൻ വേഷത്തിലെത്തുന്നത്.

മാമന്നൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഉദയനിധി സ്റ്റാലിനാണ് നായകൻ. ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായിക. ശക്തമായ കഥാപാത്രവുമായി വടിവേലുവും അഭിനയിക്കുന്നു. ചിത്രത്തിന്റെ സെറ്റിൽ ഫഹദ് ജോയിൻ ചെയ്തതിന്റെ ചിത്രങ്ങൾ പുറത്തു വന്നു.

എ.ആർ. റഹ്മാൻ ആണ് സംഗീതം. തേനി ഈശ്വർ ആണ്   ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുക.

Read more

2017-ൽ വേലൈക്കാരൻ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ വർഷം അല്ലു അർജുൻ ചിത്രം ‘പുഷ്പ’യിലൂടെ താരം തെലുങ്കിലും അരങ്ങേറ്റം നടത്തിയിരുന്നു. ചിത്രത്തിൽ പോലീസ് വേഷത്തിലെത്തിയ ഫഹദിന്റെ പ്രകടനം ഏറെ ജനശ്രദ്ധനേടിയിരുന്നു.