'പൂര്‍ണ ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടി അഞ്ചാം പാതിരാ കാണാന്‍ പോയതാ...'; വൈറലായി കുറിപ്പ്

കുഞ്ചാക്കോ ബോബനെ നായകനാക്കി മിഥുന്‍ മാനുവല്‍ ഒരുക്കിയ അഞ്ചാം പാതിര മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുരുകയാണ്. ദൃശ്യം, മെമ്മറീസ്, രാക്ഷസന്‍ തുടങ്ങിയ ത്രില്ലര്‍ സിനിമകള്‍ നെഞ്ചേറ്റിയ മലയാളികള്‍ക്ക് അതുപോലെയൊരു ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ് അഞ്ചാം പാതിരയും. പൂര്‍ണ ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടി അഞ്ചാം പാതിരാ കാണാന്‍ പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഒരു പ്രേക്ഷകന്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഇതിനോടകം ശ്രദ്ധ നേടി കഴിഞ്ഞു.

കുറിപ്പ് വായിക്കാം….

പൂര്‍ണ ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടി അഞ്ചാം പാതിരാ കാണാന്‍ പോയതാ…………

ഇന്നലെ വൈകുന്നേരം 4 മണിയോടെ എന്റെ ഫ്രണ്ട് എന്നെ വിളിച്ചു എന്നോട് ചോദിച്ചു ടാ ഗര്‍ഭിണികള്‍ അഞ്ചാം പാതിരാ കണ്ടാല്‍ പേടിക്കുമോ എന്ന് ചോദ്യം കേട്ടപ്പോ ചിരി വന്നു എങ്കിലും എന്താടാ കാര്യം എന്ന് തിരക്കിയപ്പോള്‍ ഭാര്യ പ്രസവ ഡേറ്റ് അടുത്ത് നില്‍കുവാ അവള്‍ ഫുള്‍ വാശി അവള്‍ക്കു അഞ്ചാം പാതിരാ കാണണം എന്ന് അതാ നിന്നെ വിളിച്ചേ എന്ന്. ഞാന്‍ വിട്ടോളാന്‍ പറഞ്ഞു അവര്‍ പോയി സിനിമ കണ്ട് ഇറങ്ങിക്കഴിഞ്ഞു എന്നെ വിളിച്ചു എന്റെ പൊന്നു മച്ചാ ത്രില്ലടിച്ചു പോയി എന്ന് പറഞ്ഞു.. ആ പെണ്‍കുട്ടി എന്നോട് താങ്ക്‌സ് പറഞ്ഞു എനിക്ക് എനി കുറച്ച് കാലത്തേക്ക് തിയേറ്ററില്‍ പോയി സിനിമ കാണാന്‍ പറ്റില്ല. ഇപ്പൊ ഈ സിനിമ ഞാന്‍ തിയേറ്ററില്‍ പൊയ്കണ്ടിലായിരുന്നെകില്‍ ശരിക്കും വലിയ ഒരു നഷ്ട്ടം ആയെനെ എന്ന് പറഞ്ഞു….

ഞാന്‍ മൂന്ന് തവണ ഈ സിനിമ കണ്ടതാ എന്നാലും ഇവര്‍ ഇങ്ങനെ പറഞ്ഞപ്പോ വീണ്ടും കാണാന്‍ തീരുമാനിച്ചു. അഞ്ചാം പാതിരാ..