മലയാള സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ പൊളിച്ചെഴുതാന്‍ ക്യാമ്പയിനുമായി വനിത -ശിശുക്ഷേമ വകുപ്പ്. “ഇനി വേണ്ട വിട്ടുവീഴ്ച” എന്ന പ്രമുഖ ക്യാമ്പയിന്റെ ഭാഗമായാണ് ഡയലോഗുകള്‍ പൊളിച്ചെഴുതുന്ന പുതിയ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. വലിയൊരു വിഭാഗം ജനങ്ങള്‍ വിനോദോപാധിയായി കാണുന്ന സിനിമയില്‍ അത്തരം പൊളിച്ചെഴുത്തുകള്‍ക്ക് പ്രസക്തിയുണ്ട്. ഈ പശ്ചാത്തലത്തിലാണ് “പൊളിച്ചെഴുത്ത്” പ്രസക്തമാകുന്നത്.
മോഹന്‍ലാല്‍ ചിത്രം നരസിംഹത്തിലെ പ്രസിദ്ധമായ “എനിക്ക് ഒരു പെണ്ണിനെ വേണം” ഡയലോഗ് ഉദാഹരണമായി എടുത്തികാട്ടിയായിരുന്നു വനിത -ശിശുക്ഷേമ വകുപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റ്. അടിമയാവാന്‍ ഇന്ദുചൂഡന്‍ വേറെ ആളെ നോക്കണമെന്ന മറുപടിയും പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്.

Read more
ഇത്തരത്തില്‍ ജനപ്രിയ സിനിമകളിലെ സ്ത്രീവിരുദ്ധമായ ഡയലോഗുകള്‍ പൊളിച്ചെഴുതി കമന്റ് ചെയ്യാമെന്നാണ് നിര്‍ദേശം. അതില്‍ നിന്ന് തിരഞ്ഞെടുക്കുന്ന കമന്റുകള്‍ വനിത ശിശുവികസന വകുപ്പിന്റെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും.







