ചരിത്ര വിജയവുമായി എടക്കാട് ബറ്റാലിയന്‍; ക്യാപ്റ്റന്‍ ഷെഫീഖ് മുഹമ്മദും കൂട്ടരും ജൈത്രയാത്ര തുടരുന്നു

റിലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിടുമ്പോഴും ബോക്‌സോഫീസില്‍ ജൈത്രയാത്ര തുടര്‍ന്ന് ടൊവീനോ ചിത്രം എടക്കാട് ബറ്റാലിയന്‍ 06. ഷഫീക് മുഹമ്മദ് എന്ന പട്ടാളക്കാരന്റെ ജീവിതം അവതരിപ്പിച്ച ചിത്രം വെള്ളിയാഴ്ചയാണ് തിയേറ്ററുകളിലെത്തിയത്.

പട്ടാളക്കാര്‍ക്കുള്ള ആദരമായെത്തിയ ചിത്രത്തെ ഇരുകൈകളും നീട്ടിയാണ് കുടുംബപ്രേക്ഷകര്‍ സ്വീകരിച്ചത്. നവാഗതനായ സ്വപ്നേഷ് കെ നായര്‍ ഒരുക്കിയ ചിത്രത്തില്‍ ടൊവിനോ തോമസ് ആണ് ഷെഫീക് ആയി വേഷമിട്ടത്. സംയുക്ത മേനോനാണ് നായികയായി എത്തിയത്. നൈന ഫാത്തിമ എന്ന അധ്യാപികയുടെ വേഷത്തിലാണ് സംയുക്ത എത്തിയത്.

കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം. ദിവ്യാ പിളള, പി. ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഡന്‍, ശാലു റഹിം തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. പി ബാലചന്ദ്രന്‍ കഥയും തിരക്കഥയും ഒരുക്കിയ ചിത്രത്തിന്റെ സംഗീത സംവിധാനം കൈലാസ് മേനോന്‍ ആണ്.