രണ്ട് മാസം കഷ്ടപ്പെട്ടാണ് ക്രിക്കറ്റ് പഠിച്ചെടുത്തത്; 'ദ സോയ ഫാക്ടറി'നെ കുറിച്ച് ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ബോളിവുഡ് ചിത്രം “ദ സോയ ഫാക്ടര്‍” ഇന്ന് തിയേറ്റുകളിലേക്കെത്തി. ഒരു ക്രിക്കറ്റ് താരമായാണ് ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുന്നത്. രണ്ട് മാസം കൊണ്ടാണ് താന്‍ ക്രിക്കറ്റ് പഠിച്ചെടുത്തത് എന്നാണ് ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കുന്നത്.

“”ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു, എന്നാല്‍ പ്രൊഫഷണല്‍ രീതിയില്‍ കളിക്കാനറിയില്ലായിരുന്നു. പ്രൊഫഷണലായി കണ്‍വിന്‍സിങ്ങായി ക്രിക്കറ്റ് കളിക്കുക എന്നത് വെല്ലുവിളിയായിരുന്നു. കോച്ചുകളെ വെച്ച് പ്രാക്ടീസ് ചെയ്തു. മുംബൈയിലും കൊച്ചിയിലുമായി രണ്ട് മാസത്തോളം പ്രാക്ടീസ് ചെയ്താണ് പഠിച്ചത്”” എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

സോനം കപൂര്‍ നായികയായെത്തുന്ന ദ സോയ ഫാക്ടര്‍ ആദ്യ പ്രദര്‍ശനം മുതല്‍ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. 1983-ല്‍ ഇന്ത്യ ലോക കപ്പ് വിജയം നേടിയ ദിവസം ജനിച്ച സോയ സോളങ്കിയുടെ കഥയാണ് ചിത്രം പറയുന്നത്. സോയയുടെ ഭാഗ്യത്തിലൂടെ വീണ്ടും ലോക കപ്പ് നേടാനുള്ള ടീമിന്റെ ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.