സിനിമകളില്‍ നിന്നും മദ്യപാന, പുകവലി രംഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം; ശിപാര്‍ശയുമായി നിയമസഭാ സമിതി

സിനിമകളില്‍ നിന്നും മദ്യപാന, പുകവലി രംഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ശിപാര്‍ശ. സ്ത്രീകള്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍ എന്നിവരുടെ ക്ഷേമം സംബന്ധിച്ച സമിതിയുടേതാണ് റിപ്പോര്‍ട്ട്.

മദ്യപാന, പുകവലി രംഗങ്ങള്‍ കണ്ട് അവ കുട്ടികള്‍ അനുകരിക്കുമെന്നതിനാല്‍ ഇവ പൂര്‍ണമായും ഒഴിവാക്കിയ ശേഷം മാത്രമേ സിനിമകള്‍ക്കും സീരിയലുകള്‍ക്കും സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാവൂ എന്ന് പി. അയിഷാ പോറ്റി എം.എല്‍.എ അദ്ധ്യക്ഷയായ നിയമസഭാ സമിതി ചൂണ്ടിക്കാട്ടി.

നിലവില്‍ മദ്യപാന രംഗങ്ങളും പുകവലിക്കുന്ന രംഗങ്ങളും കാണിക്കുമ്പോള്‍ നിയമപരമായി മുന്നറിയിപ്പു നല്‍കണമെന്നാണ് ചട്ടം. 2015 ലെ കണക്ക് പ്രകാരം എട്ട് ലക്ഷം ഭിന്നശേഷിക്കാരാണ് സംസ്ഥാനത്തുള്ളത്. ഇവര്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്നും ശിപാര്‍ശയിലുണ്ട്.