'അഞ്ചാം പാതിര തികച്ചും ത്രില്ലര്‍ ആണ്, പക്ഷേ 'അന്വേഷണം' ഒരു ഇമോഷണല്‍ ത്രില്ലറാണ്'

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം “അന്വേഷണം” നാളെ തിയേറ്ററുകളിലെത്തുകയാണ്. പ്രശോഭ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു മെഡിക്കല്‍ ത്രില്ലറായാണ് എത്തുന്നത്. കുഞ്ചാക്കോ ബോബന്‍ ചിത്രം “അഞ്ചാം പാതിര” പ്രദര്‍ശനം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഒരു ത്രില്ലറുമായി എത്തുകയാണ് പ്രശോഭ് വിജയന്‍.

അഞ്ചാം പാതിരയില്‍ നിന്നും ഏറെ വ്യത്യാസമുള്ളതാണ് അന്വേഷണം എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ പ്രശോഭ് വിജയന്‍. അഞ്ചാം പാതിര തികച്ചും ത്രില്ലര്‍ ആണ് എന്നാല്‍ അന്വേഷണം ഒരു ഇമോഷണല്‍ ത്രില്ലറാണ് എന്ന് സംവിധായകന്‍ വ്യക്തമാക്കി.

“”അഞ്ചാം പാതിര തികച്ചും ത്രില്ലര്‍ ആണ്. പക്ഷേ “അന്വേഷണം” ഒരു ഇമോഷണല്‍ ത്രില്ലറാണ്. തങ്ങള്‍ സിനിമയില്‍ കൈകാര്യം ചെയ്യുന്നത് ജനങ്ങളുടെ വികാരങ്ങളാണ്. ആര് സത്യം പറയുന്നു, ആര് നുണ പറയുന്നു; അതിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. തീര്‍ത്തും വ്യത്യസ്തമാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്ന ആശയവും ആവിഷ്‌കാര രീതിയും”” എന്ന് പ്രശോഭ് വിജയന്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.