ദിലീപിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ‘ഭ.ഭ.ബ’ എന്ന പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. എന്താണ് ‘ഭ.ഭ.ബ’ എന്ന ടൈറ്റിലിന് പിന്നില്‍ എന്ന ചര്‍ച്ചയാണ് നടക്കുന്നത്.
വിനീത് ശ്രീനിവാസനും ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും എന്നതും ഈ സിനിമയുടെ പ്രത്യേകതയാണ്. നവാഗതനായ ധനഞ്ജയ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ‘ഭ.ഭ.ബ’ എന്ന ചിത്രത്തിലാണ് ഇവര്‍ ഒന്നിക്കുന്നത്.
വിനീത് ശ്രീനിവാസന്റെ ആദ്യ സംവിധാന ചിത്രമായ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ ദിലീപാണ് നിര്‍മ്മിച്ചത്. ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ തിരക്കഥ താരദമ്പതികളായ നൂറിന്‍ ഷെറീഫും ഫാഹിം സഫറും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്.
Read more
മലയാളത്തിലെയും തമിഴിലെയുമായുള്ള പ്രമുഖരായ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. വിനീത് ശ്രീനിവാസനോടൊപ്പം പ്രധാന സഹായിയായി സംവിധാനരംഗത്ത് പ്രവര്‍ത്തിച്ച വ്യക്തിയാണ് ധനഞ്ജയ് ശങ്കര്‍.