മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രം; വെളിപ്പെടുത്തലുമായി ധ്യാൻ ശ്രീനിവാസൻ

മോഹലാലിനെ നായകനാക്കി സിനിമ ചെയ്യാൻ ധ്യാൻ ശ്രീനിവാസൻ. ബാറോസിന്റെ തിരക്ക് കഴിഞ്ഞ് കഥ പറയാനാണ് തീരുമാനമെന്നും വ്യക്തമാക്കി ധ്യാൻ ശ്രീനിവാസൻ. അഭിനേതാവായും, സംവിധായകനായും മലയാള സിനിമയിൽ ചുവടുറപ്പിച്ച താരമാണ് ധ്യാൻ ശ്രീനിവാസൻ.

നിവിൻ പോളിയെ നായകനാക്കി ധ്യാൻ സംവിധാനം ചെയ്യ്ത ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. പീന്നിട് സംവിധാനത്തിൽ നിന്നും ഇടവേള എടുത്ത താരം അഭിനേതാവെന്ന നിലയിൽ തിരക്കിലാണ്.

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിന് യോജിച്ച ഒരു കഥ തയ്യാറാക്കിയിട്ടുണ്ടെന്നും ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി.

ലാലേട്ടൻ ഇപ്പോൾ തന്റെ ആദ്യ സംവിധാന സംരംഭമായ ബാറോസിന്റെ തിരക്കിലായതു കൊണ്ട്, അദ്ദേഹത്തിന്റെ തിരക്കുകൾ കഴിഞ്ഞ്, അദ്ദേഹത്തെ പോയിക്കണ്ട് കഥ പറയാനിരിക്കുകയാണ് താനെന്നും തന്റെ ഏറ്റവും പുതിയ ചിത്രമായ ഉടലിന്റെ പ്രേമോഷന്റെ ഭാ​ഗമായി നടന്ന അഭിമുഖത്തിനിടെ ധ്യാൻ വ്യക്തമാക്കി.

മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റ്‌ കൂട്ടുകെട്ടുകളിൽ ഒന്നാണ് മോഹൻലാൽ – ശ്രീനിവാസൻ ടീം. വിനീത് ശ്രീനിവാസനും ഒരു മോഹൻലാൽ ചിത്രമൊരുക്കാനുള്ള പ്ലാനിലാണെന്നു വാർത്തകൾ വന്നതിനു പിന്നാലെയാണ് ധ്യാനും രം​ഗത്തെത്തിയിരിക്കുന്നത്.