അക്ഷയ് കുമാര്‍ കഴിഞ്ഞാല്‍ പിന്നെ ധ്യാന്‍ ആണ്.. എട്ടു നിലയില്‍ പൊട്ടി എട്ട് സിനിമകളും! 2023ലെ 'ദുരന്തം സ്റ്റാര്‍'

ദുരന്തം സിനിമകള്‍ കൊണ്ടും അഭിമുഖങ്ങള്‍ കൊണ്ടും ഈ വര്‍ഷം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്ന താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. 2023ല്‍ മലയാള സിനിമയില്‍ ഓടി നടന്ന് അഭിനയിച്ച താരം കൂടിയാണ് ധ്യാന്‍. എന്നാല്‍ അഭിനയിച്ച എട്ട് സിനിമകളും ബോക്‌സ് ഓഫീസില്‍ ഫ്‌ലോപ്പ് ആണ്. ബോളിവുഡില്‍ അക്ഷയ് കുമാര്‍ ആണ് ഈ വര്‍ഷം ഫ്‌ലോപ്പ് സ്റ്റാര്‍ എങ്കില്‍ അതേ അവസ്ഥയാണ് ധ്യാനിനും.

മാര്‍ച്ച് 10ന് റിലീസ് ചെയ്ത ‘ഖാലി പേഴ്‌സ് ബില്യണേഴ്‌സ്’ ആണ് ധ്യാനിന്റെതായി ആദ്യം തിയേറ്ററിലെത്തിയ ദുരന്ത പടം. അധിക ദിവസം തിയേറ്ററില്‍ തുടര്‍ന്നില്ലെങ്കിലും 4 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം നിര്‍മ്മാതാവിന് വലിയ നഷ്ടം ഉണ്ടാക്കിയില്ല. മാര്‍ച്ചില്‍ തന്നെ ധ്യാനിന്റെ മറ്റൊരു സിനിമയും എത്തി.

Khali Purse Of Billionaires OTT Release Date: Malayalam film 'Khali Purse  Of Billionaires' is streaming now on Sun NXT - Pricebaba.com Daily

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹിഗ്വിറ്റ’യില്‍ ഒരു പ്രധാന കഥാപാത്രത്തെയാണ് ധ്യാന്‍ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രം വലിയ വിജയമായില്ല. മെയ്യില്‍ എത്തിയ ‘ജാനകി ജാനേ’യിലും ഒരു പ്രധാനപ്പെട്ട കഥാപാത്രത്തെ തന്നെയായിരുന്നു ധ്യാന്‍ അവതരിപ്പിച്ചത്. ഈ സിനിമയ്ക്കും ബോക്‌സ് ഓഫീസില്‍ ചലനം സൃഷ്ടിക്കാനായില്ല.

രജനികാന്ത് ചിത്രം ‘ജയലിറു’മായുള്ള സാമ്യത്തെ തുടര്‍ന്ന് വിവാദങ്ങളില്‍ ഇടം പിടിച്ച ചിത്രമായിരുന്നു ധ്യാനിന്റെ ‘ജയിലര്‍’. എന്നാല്‍ ഈ വിവാദങ്ങളൊന്നും തിയേറ്ററില്‍ വില പോയില്ല. രജനിയുടെ ജയിലര്‍ കേരളത്തിലെ തിയേറ്ററുകള്‍ കയ്യടിക്കിയപ്പോള്‍ ധ്യാനിന് നഷ്ടമാണ് സംഭവിച്ചത്.

Jailer (Malayalam) (2023) - Movie | Reviews, Cast & Release Date -  BookMyShow

‘അച്ചന്‍ ഒരു വാഴ വച്ചു’ ധ്യാന്‍ കാമിയോ റോളിലെത്തിയ സിനിമയാണ്. ഇതും ഫ്‌ലോപ്പ് ആണ്. ഈ വര്‍ഷം ധ്യാനിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘നിദികളില്‍ സുന്ദരി യമുന’. സെപ്റ്റംബറില്‍ റിലീസ് ചെയ്ത സിനിമയ്ക്ക് തിയേറ്ററില്‍ അധികം തുടരാന്‍ സാധിച്ചില്ലെങ്കിലും ഒ.ടി.ടിയില്‍ ശ്രദ്ധ നേടിയിരുന്നു.

ഡിസംബര്‍ 8ന് റിലീസ് ചെയ്ത ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമാണ് ‘ചീന ട്രോഫി’. ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍’ നായിക കെന്‍ഡി സിര്‍ദോ ആണ് ചീന ട്രോഫിയില്‍ ധ്യാനിന്റെ നായികയായി എത്തിയത്. എങ്കിലും സിനിമയ്ക്ക് തിയേറ്ററില്‍ ശോഭിക്കാനായില്ല. ധ്യാനിന്റെതായി ഒടുവില്‍ തിയേറ്ററിലെത്തിയത് ‘ബുള്ളറ്റ് ഡയറീസ്’ ആണ്. ഡിസംബര്‍ 15ന് റിലീസ് ചെയ്ത ഈ ചിത്രവും ഫ്‌ലോപ്പ് ആണ്.

Bullet Diaries│dhyan sreenivasan│location video│new malayalam movie -  YouTube

എന്നാല്‍ സിനിമയുടെ വിജയവും പരാജയവും ഒരേ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്ന താരമാണ് ധ്യാന്‍ ശ്രീനിവാസന്‍. ഒരു സിനിമ കഴിഞ്ഞാല്‍ കഴിഞ്ഞു, വിജയമായാലും പരാജയമായാലും അതില്‍ സ്റ്റക്ക് ആയി നില്‍ക്കില്ല എന്ന് ധ്യാന്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അച്ഛന്റെ പാതയാണ് താന്‍ പിന്തുടരുന്നതെന്നും ധ്യാന്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ധ്യാനിന് വരാനിരിക്കുന്ന വര്‍ഷം മികച്ചതാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ചേട്ടന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘വര്‍ഷങ്ങള്‍ക്ക് ശേഷം’, ഡിജോ ജോസ് ആന്റണിയുടെ ‘മലയാളി ഫ്രം ഇന്ത്യ’ എന്നിവയാണ് ധ്യാനിന്റെതായി ഒരുങ്ങുന്നത്. പ്രഖ്യാപിച്ചത് മുതല്‍ ചര്‍ച്ചകളില്‍ നിറഞ്ഞ ചിത്രങ്ങളില്‍ പ്രധാന കഥാപാത്രമായാണ് ധ്യാന്‍ വേഷമിടുന്നത്.