മാതാപിതാക്കള്‍ക്ക് 150 കോടിയുടെ സമ്മാനവുമായി ധനുഷ്

മാതാപിതാക്കള്‍ക്ക് സമ്മാനവുമായി് നടന്‍ ധനുഷ്. ചെന്നൈയില്‍ പോയസ് ഗാര്‍ഡനിലാണ് ധനുഷ് ഇവര്‍ക്കായി വീട് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്നത്. 150 കോടി രൂപ വിലമതിക്കുന്ന വീടാണ് എന്നാണ് റിപ്പോര്‍ട്ട്. 2021ല്‍ തുടങ്ങിയ വീടിന്റെ നിര്‍മാണം കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്.

ധനുഷിന്റെ ‘തിരുടാ തിരുടീ’, ‘സീഡന്‍’ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്ത സുബ്രഹ്‌മണ്യം ശിവയാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പങ്കുവെച്ചിരിക്കുന്നത്. ഒരു അമ്പലം പോലെയാണ് ധനുഷിന്റെ വീട് തനിക്ക് അനുഭവപ്പെടുന്നത് എന്നാണ് ശിവ സുബ്രഹ്‌മണ്യത്തിന്റെ വാക്കുകള്‍.

ധനുഷ് നായകനായി ‘വാത്തി’യാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിയ ചിത്രം. വെങ്കി അറ്റ്‌ലൂരിയാണ് വാത്തി സംവിധാനം ചെയ്തിരിക്കുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുങ്ങിയ ചിത്രം രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ കുറിച്ചാണ് സംസാരിക്കുന്നത്.

ആദ്യ ദിവസം ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് 12 കോടി രൂപ നേടി. തെലുങ്കില്‍ ‘സര്‍’ എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സംയുക്ത നായികയാവുന്ന സിനിമയില്‍ സമുദ്രക്കനിയാണ് പ്രതിനായകന്‍. ഗണിത അദ്ധ്യാപകനായെത്തുന്ന ധനുഷ് അഴിമതിക്കെതിരായും വിദ്യാഭ്യാസ സ്വകാര്യവത്കരണത്തിനെതിരെയും പോരാടുന്നതായാണ് ചിത്രത്തില്‍. ജിവി പ്രകാശ് ആണ് ചിത്രത്തിന്റെ സംഗീതം.

Latest Stories

സിന്ധുനദീജല കരാര്‍ പുനഃസ്ഥാപിക്കില്ല; വെള്ളം കനാല്‍ നിര്‍മ്മിച്ച് രാജസ്ഥാനിലേക്കെത്തിക്കുമെന്ന് അമിത്ഷാ

ഗവര്‍ണര്‍ പദവിയിലിരിക്കുമ്പോള്‍ പാലിക്കേണ്ട ചില മര്യാദകളുണ്ട്; കാവിക്കൊടിയേന്തിയ ഭാരതാംബ എന്ന ചിത്രം സംഘപരിവാറിന്റേതാണെന്ന് ചെന്നിത്തല

അമേരിക്ക ഇടപെട്ടാല്‍!, ഭീഷണിയുമായി ഇറാന്‍; യുഎസ് ഇടപെടല്‍ എല്ലാവര്‍ക്കും വളരെ അപകടം പിടിച്ചതായിരിക്കുമെന്ന് മുന്നറിയിപ്പ്

'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', ദൃശ്യം 3യുടെ പുതിയ അപ്‌ഡേറ്റുമായി മോഹൻലാൽ

'ദേശീയപതാക കാവിയാക്കണം'; വിവാദ പരാമർശത്തിൽ ബിജെപി നേതാവ് എൻ ശിവരാജനെതിരെ പരാതി നൽകി കോൺഗ്രസ്

അനശ്വരയുടെ ചില പെർഫോമൻസുകൾ കണ്ടു, ഒരു കാലത്ത് ഉർവശിയെ കണ്ട് അതിശയിച്ചതുപോലെ : സുരേഷ് ഗോപി

അഹമ്മദാബാദ് വിമാനദുരന്തം; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡിജിസിഎ

എന്റെ കരിയർ നശിപ്പിച്ചു, അവസരങ്ങൾ ലഭിക്കുന്നത് നിന്നു; ബാബയുടെ പരാജയം ഉണ്ടാക്കിയ മാറ്റത്തെക്കുറിച്ച് മനീഷ കൊയ്‌രാള

എം ജി രാജമാണിക്യം റവന്യു- ദുരന്ത നിവാരണ സെക്രട്ടറി; ഡോ. വിനയ് ഗോയല്‍ സംസ്ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ എംഡി; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

'മൊബൈലുകൾ ബലം പ്രയോ​ഗിച്ച് പിടിച്ചുവാങ്ങി, ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി'; കായലോട്ടെ സദാചാര ​ഗുണ്ടായിസത്തിൽ യുവാവിന്റെ പരാതിയിൽ 5 പേർക്കെതിരെ കേസ്