'തുനിവി'ന് ശേഷം പുതിയ ചിത്രം ധനുഷിന് ഒപ്പം; വെളിപ്പെടുത്തലുമായി സംവിധായകന്‍ എച്ച്. വിനോദ്

അജിതും മഞ്ജു വാര്യരും പ്രധാനവേഷത്തിലെത്തുന്ന ‘തുനിവി’ന് ശേഷം എച്ച് വിനോദ് സംവിധാനം ചെയുന്ന ചിത്രത്തില്‍ ധനുഷ് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. 2023 അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.

എച്ച് വിനോദ് തന്നെ ധനുഷിനൊപ്പം ഒരു ചിത്രം ചെയ്യുമെന്ന് സ്ഥിരീകരിച്ചിരുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമവുമായുള്ള അഭിമുഖത്തിനിടയിലാണ് എച്ച് വിനോദ് ഇക്കാര്യം പറഞ്ഞത്.
ധനുഷിനോട് താന്‍ ഒരു കഥ പറഞ്ഞതായി എച്ച് വിനോദ് വെളിപ്പെടുത്തി.

‘തുനിവ്’ ജനുവരി 11ന് തിയേറ്ററുകളില്‍ എത്തും. ധനുഷ്-എച്ച് വിനോദ് ചിത്രം സെവന്‍ സ്‌ക്രീന്‍ സ്‌റുഡിയോസിന്റെ ബാനറില്‍ ലളിത് കുമാര്‍ നിര്‍മ്മിക്കും.’തുനിവി’ല്‍ വീര, സമുദ്രക്കനി, ജോണ്‍ കൊക്കെന്‍, തെലുങ്ക് നടന്‍ അജയ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ചിത്രത്തിന്റെ ആക്ഷന്‍ സംവിധായകന്‍ സുപ്രീം സുന്ദര്‍ ആണ്. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്. ബോണി കപൂറാണ് ചിത്രം നിര്‍മ്മിക്കുന്നത്.