ധമാക്കയിലെ സേവ് ദ ഡേറ്റ് ആല്‍ബം ഡിസംബര്‍ 14- ന് എത്തും

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ധമാക്കയിലെ സേവ് ദ ഡേറ്റ് ആല്‍ബം ഈ മാസം 14-ന് പുറത്തിറങ്ങും. ഹാപ്പി വെഡ്ഡിംഗിനും ചങ്ക്‌സിനും അഡാര്‍ ലൗനും ശേഷം ഒമര്‍ലുലു ഒരുക്കുന്ന മുഴുനീള കോമഡി എന്റര്‍ടൈനര്‍ ആയ ഈ ചിത്രത്തില്‍ യുവാക്കള്‍ക്കായി ഒരു കിടിലന്‍ സേവ്ദ ഡേറ്റ് ആല്‍ബമാണ് ഒമര്‍ ലുലു ഒരുക്കിയിരിക്കുന്നത്.

നിക്കി ഗല്‍റാണിയും അരുണ്‍ കുമാറുമാണ് ചിത്രത്തിലെ നായികാനായകന്മാരാവുന്നത്. ഇന്നസെന്റ്, സാബുമോന്‍, മുകേഷ്, ഉര്‍വ്വശി, നേഹ, ഹരീഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഷാലിന്‍ സോയ തുടങ്ങി വന്‍താരനിരയാണ് അണിനിരക്കുന്നത്.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിക്കുന്ന ധമാക്ക എം കെ നാസര്‍ ആണ് നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാഷ്, വേണു ഓവി കിരണ്‍ ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ഗോപി സുന്ദര്‍ ആണ് സംഗീതം. ഛായാഗ്രഹണം സിനോജ് പി അയ്യപ്പന്‍. ചിത്രം ഡിസംബര്‍ 20 ന് തിയേറ്ററുകളിലെത്തും.