ഇത് താന്‍ടാ മരണമാസ് പൊലീസ്; 'ദര്‍ബാറി'ന്റെ കിടിലന്‍ ടീസര്‍

കിടിലന്‍ ആക്ഷന്‍ രംഗങ്ങളുമായി “ദര്‍ബാറി”ന്റെ പുതിയ ടീസര്‍. ആരാധകരെ ഹരം കൊള്ളിക്കുന്ന മാസ് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമായാണ് ടീസര്‍ എത്തിയിരിക്കുന്നത്. പത്ത് ലക്ഷം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ അഞ്ചാം സ്ഥാനത്ത് തുടരുകയാണ് ടീസര്‍.

ആദിത്യ അരുണാചലം എന്ന പൊലീസ് ഓഫീസറായാണ് രജനി ചിത്രത്തില്‍ വേഷമിടുന്നത്. എ. ആര്‍ മുരുഗദേസ് ഒരുക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായികയായെത്തുന്നത്. സുനില്‍ ഷെട്ടി, പ്രതിക് ബബ്ബാര്‍, യോഗി ബാബു, ജീവ, പ്രകാശ് രാജ്, നിവേത തോമസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ജനുവരി 9നാണ് ചിത്രം റിലീസിനെത്തുന്നത്. എസ് ക്യൂബ് ഫിലിംസും ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ദര്‍ബാര്‍ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.