'ഇതില്‍ ശരിക്കും ആരാണ് പട്ടി?' എന്ന കമന്റ്, 'പട്ടിക്കാട്ടം കമന്റ് ഇട്ട നീ തന്നെ' എന്ന് രഞ്ജിനി; അസഭ്യ കമന്റിന് മാപ്പ് പറഞ്ഞ് യുവാവ്

അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് അസഭ്യ കമന്റുമായി എത്തിയ യുവാവ് മാപ്പുമായി രംഗത്ത്. നായക്കുട്ടികള്‍ക്ക് ഒപ്പമുള്ള ചിത്രമാണ് രഞ്ജിനി പങ്കുവച്ചത്. ഇതിന് താഴെയാണ് യുവാവ് കമന്റിലൂടെ തെറി വിളിച്ചത്.

എല്ലാത്തിനും കാരണം തന്റെ ഈഗോ ആണെന്നും, സ്വന്തം ചേച്ചി ആയാണ് രഞ്ജിനിയെ ഇപ്പോള്‍ കാണുന്നതെന്നും യുവാവ് കുറിച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് രഞ്ജിനി ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. “”ആരോടും ദേഷ്യമുണ്ടായിട്ട് പറഞ്ഞതല്ല. ചെയ്തത് തെറ്റ് തന്നെയാണ്. രഞ്ജിനി ചേച്ചി ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു.””

തെറ്റ് തിരുത്തിയ ആളെ രഞ്ജിനി സഹർഷം സ്വാഗതം ചെയ്തു. താൻ പറയാൻ ഉദ്ദേശിച്ച കാര്യം മനസ്സിലാക്കിയതിലും, അതിനായി മനസ്സുകാണിച്ചതിലും അഭിമാനം തോന്നുന്നു എന്നും രഞ്ജിനി”

“”ഒത്തിരി വേദനിപ്പിച്ചുവെങ്കിലും രഞ്ജിനി സ്വന്തം ചേച്ചിയെപ്പോലെയാണ് തന്നെ ഉപദേശിച്ചത്. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ലജ്ജിക്കുന്നു. ഇനി അതിന്റെ പേരില്‍ മറ്റുള്ളവര്‍ കളിയാക്കിയാലും വേണ്ടില്ല. ഒരു ശരിക്ക് വേണ്ടി തെറ്റായ നിലപാടുകള്‍ മാറ്റുന്നതില്‍ ഒരു കുഴപ്പവും കാണുന്നില്ല”” എന്ന് യുവാവ് കുറിച്ചു.

 തെറ്റ് തിരുത്തിയ ആളെ രഞ്ജിനി സഹർഷം സ്വാഗതം ചെയ്തു. താൻ പറയാൻ ഉദ്ദേശിച്ച കാര്യം മനസ്സിലാക്കിയതിലും, അതിനായി മനസ്സുകാണിച്ചതിലും അഭിമാനം തോന്നുന്നു എന്നും രഞ്ജിനി

തെറ്റ് സംഭവിച്ചുവെന്ന് മനസിലാക്കി മാപ്പ് പറഞ്ഞതില്‍ അഭിമാനമുണ്ടെന്നും യുവാവിനുള്ള മറുപടിയായി രഞ്ജിനി കുറിച്ചു. രഞ്ജിനിക്ക് നേരെ വ്യക്തിഹത്യ നടത്തിക്കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം അസഭ്യ വര്‍ഷത്തിന് ഇയാള്‍ തുടക്കമിട്ടത്. ഉരുളക്കുപ്പേരി പോലെ രഞ്ജിനി മറുപടി പറയാന്‍ ആരംഭിച്ചതോടെ യുവാവ് വീണ്ടും കമന്റ് ചെയ്യുകയായിരുന്നു.

View this post on Instagram

A post shared by Ranjini Haridas (@ranjini_h)

“ഇതില്‍ ശരിക്കും ആരാണ് പട്ടി” എന്ന കമന്റിന് “പട്ടിക്കാട്ടം കമന്റ് ഇട്ട നീ തന്നെ. ഞങ്ങളൊക്കെ പട്ടികളും. ഡണ്‍ ഡീല്‍. പെര്‍ഫെക്റ്റ് ഓക്കേ” എന്നായി രഞ്ജിനി. “ഒരു പട്ടീടെ രോദനം. കൂടെ കുറെ പട്ടികളും” എന്ന അസഭ്യ പ്രയോഗമായി അടുത്തത്. പിന്നാലെ പബ്ലിക് പ്ലാറ്റ്ഫോമില്‍ അസഭ്യം പറഞ്ഞതാണോ സംസ്‌കാരം എന്ന് ചോദിച്ച് ഉപദേശിക്കുകയും രഞ്ജിനി ചെയ്തു.

 പബ്ലിക് പ്ലാറ്റ്‌ഫോമിൽ തെറി വിളിക്കുന്നതാണോ നിങ്ങളുടെ ജനറേഷന്റെ സംസ്കാരം? നിന്റെ സംസ്കാരം അതാണെങ്കിൽ മുഴുവൻ ജനറേഷൻ അങ്ങനെ ആണെന്ന് പറഞ്ഞ് സ്കൂട്ട് ചെയ്യാൻ നോക്കല്ലേ മോനെ... ഒരാളെ *** പട്ടി, *** എന്നൊക്കെ വിളിക്കുന്നത് അംഗീകരിക്കുന്ന കാലമല്ല ഇത്. ന്യായീകരിക്കാൻ നോക്കിയിട്ടും കാര്യമില്ല. ലക്ഷ്യബോധമില്ലാത്ത ജീവിതമെങ്കിൽ, അതിനു ഒരു ലക്‌ഷ്യം കണ്ടെത്തൂ എന്നുകൂടി രഞ്ജിനി ഉപദേശിച്ചു വിടുകയും ചെയ്‌തു