'സിനിമയെ വിമര്‍ശിക്കുന്നവരെ വേറെന്തെങ്കിലും പറഞ്ഞ് നിശ്ശബ്ദരാക്കാം എന്നാണ് ആ പോങ്ങന്‍ വിചാരിക്കുന്നത്'; ജൂഡ് ആന്റണിക്ക് എതിരെ കടുത്ത സൈബര്‍ ആക്രമണം

സംവിധായകന്‍ ജൂഡ് ആന്റണിക്കെതിരെ കടുത്ത സൈബര്‍ ആക്രമണം. ക്രിസ്തീയ സഭയെ തകര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ, റോബിന്‍ മുതലായ “അച്ചന്മാരെ” ഉള്‍പ്പെടെ എതിര്‍ക്കണം എന്ന പോസ്റ്റ് ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. സാറാസ് എന്ന ചിത്രത്തിന് നേരെയെത്തിയ വിമര്‍ശനങ്ങള്‍ക്കാണ് ജൂഡ് മറുപടി കൊടുത്തത്.

“”പ്രതിഷേധം ഉയരണം, ക്രിസ്തീയ സഭയെ തകര്‍ക്കാന്‍ ശ്രമിച്ച ഫ്രാങ്കോ, റോബിന്‍ മുതലായ “അച്ചന്മാരെ” ഉള്‍പ്പെടെ എതിര്‍ക്കണം. നവയുഗ മാധ്യമ എഴുത്തുകാരായ അച്ചന്മാര്‍ ശ്രദ്ധിക്കുമല്ലോ”” എന്നാണ് ജൂഡ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ഇതിനെതിരെയാണ് സൈബര്‍ ആക്രമണങ്ങള്‍ ശക്തമായത്. “”ജൂഡിന്റെ ഉദ്ദേശ്യം മനസ്സിലാവാത്തതുകൊണ്ടാണ്. അയാളുടെ സിനിമയെ വിമര്‍ശിക്കുന്നവരെ വേറെന്തെങ്കിലും പറഞ്ഞ് നിബ്ദരാക്കാം എന്നാണ് ആ പോങ്ങന്‍ ധരിച്ചുവച്ചിരിക്കുന്നത്. തെറ്റ് ചെയ്തവനെ ആരും ന്യായീകരിക്കില്ല”” എന്നാണ് ഒരു കമന്റ്.

“”ആദ്യം നീ പോയീ നിന്റെ പ്രവര്‍ത്തി മണ്ഡലം നേരെയാക്ക് കള്ളും കഞ്ചാവും പെണ്ണും കൂത്താട്ടവുമല്ലേ അവിടെ. അഭിനവ അനലിസ്റ്റുകളുടെ റിവ്യൂസിനെ പേടിക്കാതെ പടമിറക്കാന്‍ നട്ടെല്ലുണ്ടോ നിനക്ക്. നടിയെ പീഡിപ്പിക്കാന്‍ ഏല്‍പ്പിച്ച നടനും, ലഹരിയ്ക്ക് അടിമകളായ നടീ നടന്‍മാരും, ചാന്‍സ് കൊടുക്കുന്നതിന് വേണ്ടി പെണ്ണിന്റെ മാനത്തിന് വിലയിടുന്നവരും, കുറേ എണ്ണം ഉണ്ടല്ലോ, തല തിരിഞ്ഞ ടീമുകള്‍. ആദ്യം അവര്‍ക്കെതിരെ പറയു”” എന്നിങ്ങനെയാണ് ചില കമന്റുകള്‍.

Read more

ജൂലൈ 5ന് ആണ് ആമസോണ്‍ പ്രൈമിലൂടെ സാറാസ് റിലീസ് ചെയ്തത്. അന്ന ബെന്‍, സണ്ണി വെയന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഈ സിനിമ ചെയ്താല്‍ ക്രിസ്ത്യാനിയായ തന്നെ സഭയില്‍ നിന്നും പുറത്താക്കുമോ എന്ന് വരെ ചിന്തിച്ചിരുന്നു എന്ന് ജൂഡ് ഒരു അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.