'കറി ആന്റ് സയനൈഡ്'; കൂടത്തായി ജോളിയെ കാണാം ഇനി നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലൂടെ

കേരള സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൊലപാതക കേസ്. 2002 മുതൽ 2026 വരെയുള്ള കാലയളവിലാണ് ഒരു കുടുംബത്തിലെ ആറ് പേർ ഒരേ സാഹചര്യത്തിൽ മരിച്ചത്. ഇപ്പോഴിതാ സംഭവത്തെ ആസ്പദമാക്കി ഡോക്യുമെന്ററി പുറത്തിറങ്ങുകയാണ്.

‘കറി ആന്റ് സയനൈഡ്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സിലൂടെയാണ് പുറത്തുവരുന്നത്. ട്രെയ്‌ലര്‍ പുറത്തുവിട്ടതോടുകൂടി വലിയ സ്വീകാര്യതയാണ് ഡോക്യുമെന്ററിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.

2019 ലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളുകൾ അഴിയുന്നത്. അടുത്ത ബന്ധുക്കൾ ആറ് പേർ വിവിധ കാലഘട്ടത്തിൽ മരണപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് കൂടത്തായി ജോളിയിലേക്ക് എത്തുന്നതും സംഭവത്തിന്റെ ദുരൂഹതകൾ ലോകമാറിയുന്നതും.

മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ പുറത്തിറങ്ങുന്ന ഡോക്യുമെന്ററി ഡിസംബർ 22 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട പൊലീസ്, അഭിഭാഷകര്‍, ജോളിയുടെ മകന്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവർ ഡോക്യുമെന്ററിയുടെ ഭാഗമായി എത്തുന്നുണ്ട്.